എന്നിലെ കുട്ടി കുറച്ച് ആവേശഭരിതയായി! മഞ്ഞു പെയ്തത് ആസ്വദിച്ചു സംവൃത!

രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ സംവൃത സുനിൽ. ആദ്യ ചിത്രം മുതൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി താരം മാറിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. വിവാഹ ശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തതിരിക്കുകയാണ് താരമിപ്പോൾ. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയകളിൽ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവൃത രംഗത്ത് എത്താറുണ്ട്.

വിവാഹ ശേഷം ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും ഒപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ് താരം. ഇപ്പോഴിതാ, സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് ശ്രദ്ധ നേടുന്നത്. മഞ്ഞു പെയ്ത്ത് ആസ്വദിക്കുന്ന സംവൃതയാണ് വിഡിയോയിൽ. ഷാർലറ്റിലെ എന്റെ ആദ്യത്തെ മഞ്ഞ്! എന്നിലെ കുട്ടി അൽപ്പം ആവേശഭരിതയായിരുന്നു ​എന്നാണ് വിഡിയോയ്ക്കൊപ്പം സംവൃത കുറിച്ചിരിക്കുന്നത്.

സംവൃതയ്ക്ക് രണ്ട് മക്കളാണ്. 2012ലാണ് സംവൃതയും അഖിൽ രാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015 ഫെബ്രുവരി 21നായിരുന്നു മകൻ അഗസ്ത്യ ജനിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സംവൃത 2019ൽ ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരവും നടത്തിയിരുന്നു.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Related posts