എന്റെ ജീവിതത്തില്‍ കുറച്ച് ആളുകളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അതില്‍ ഒരാളാണ്! പ്രേക്ഷക ശ്രദ്ധ നേടി സംവൃതയുടെ വാക്കുകൾ!

ലാല്‍ ജോസ് ചിത്രമായ രസികനിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ്‌ സംവൃത സുനിൽ. ശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം മലയാളികളുടെ പ്രിയ താരമായി മാറിയിരിന്നു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് താരം ഇപ്പോൾ. രണ്ട് മക്കളാണ് താരത്തിനുള്ളത്. മൂത്ത മകന്‍ അഗസ്ത്യയും രണ്ടാമത്തെ കുഞ്ഞ് രുദ്രയുമാണ്.

തന്റെ ആരാധകര്‍ക്കായി വിശേഷങ്ങൾ സോഷ്യല്‍ മീഡിയകളിലൂടെ സംവൃത പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ നടി പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങള്‍ ഏറെ വൈറല്‍ ആയി മാറിയിരുന്നു. ഇപ്പോള്‍ തനിക്ക് കൂട്ടുകാരിയില്‍ നിന്നും ലഭിച്ച വലിയ ഒരു സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവൃത. പാചകത്തില്‍ മുന്‍ പരിചയമൊന്നുമില്ലാത്ത തനിക്കും ഭര്‍ത്താവ് അഖിലിനും വളരെ സഹായകരമായ കൂട്ടുകാരി തന്ന റെസിപ്പി പുസ്തകത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍മീഡിയ വഴി സംവൃത പങ്കുവെച്ചത്.

‘ഞാന്‍ വിവാഹം കഴിഞ്ഞ് യുഎസിലേക്ക് പോകുന്നതിന് മുൻപ് വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നല്‍കിയ കൂട്ടുകാരിയോട് നന്ദി പറയാന്‍ ഞാനാഗ്രഹിക്കുന്നു. പാചകവുമായി ബന്ധപ്പെട്ട വളരെ ചെറിയ വിശദാംശങ്ങള്‍ വരെ കൈക്കൊണ്ട് എഴുതിയ ആ പാചകപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ധാന്യങ്ങളുടെയും പയറുകളുടെയും ചെറിയ സാമ്ബിളുകള്‍ പോലും ആ പുസ്തകത്തില്‍ പിന്‍ ചെയ്തുവച്ചിരുന്നു. അതുവരെ യാതൊരുവിധ പാചക അനുഭവവും ഇല്ലാതിരുന്ന ഞങ്ങളെ പോലുള്ള ദമ്പതികള്‍ക്ക് ഏറെ സഹായകരമായിരുന്നു ആ പുസ്തകം.

വിവാഹശേഷമുള്ള ആദ്യത്തെ പലചരക്ക് ഷോപ്പിംഗ് മുതല്‍ ആ പുസ്തകം ഞങ്ങളെ രക്ഷിച്ചു. ശരിയായ അരി തെരഞ്ഞെടുക്കാന്‍ ഇത് ഞങ്ങളെ സഹായിച്ചു. അതുവരെ അരികളുടെ വ്യത്യസ്ത പേരോ ആകൃതിയോ വലിപ്പോ ഒന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ഒൻപത് വര്‍ഷങ്ങള്‍ക്കിപ്പുറം അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ഞാനെല്ലാം പാചകം ചെയ്യുകയും ബേക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ എന്റെ ജീവിതത്തില്‍ കുറച്ച് ആളുകളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അതില്‍ ഒരാളാണ് അമ്മു എബ്രഹാം.’- സംവൃത കുറിച്ചു. ഒപ്പം കൂട്ടുകാരി നല്‍കിയ റെസിപ്പി ബുക്കിലെ ഇനമായ കേക്ക് വിജയകരമായി ഉണ്ടാക്കിയതിന്റെ ചിത്രവും സംവൃത പങ്കുവെച്ചിട്ടുണ്ട്.

Related posts