രസികൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് സംവൃത സുനില്‍. വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നടി സിനിമയിൽ വീണ്ടും ഒന്ന് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പണ്ടത്തെ പോലെ സജീവമല്ല താരം. എന്നാൽ ഇപ്പോഴും താരത്തിന്റെ ആരാധകര്‍ക്ക് താരത്തിന്റെ വിശേഷങ്ങള്‍ അറിയാനും പുതിയ ചിത്രങ്ങള്‍ കാണാനുമൊക്കെ താത്പര്യമാണ്. സംവൃത തന്റെ ആരാധകർക്ക് വേണ്ടി സോഷ്യല്‍ മീഡിയകളിലൂടെ ഇടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.
ഇപ്പോള്‍ സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറല്‍ ആകുന്നത്. ‘എല്ലാ സ്നേഹത്തിനും നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കയിലെ ഏതോ തടാകത്തിന്റെ കരയില്‍ നിന്നും കറുപ്പ് ഗൗണ്‍ ധരിച്ചു നില്ക്കുന്ന ചിത്രമാണ് സംവൃത പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ട് ‘പ്രായം റിവേഴ്സ് ഗിയറില്‍’ ആണോ എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. ഇടക്ക് സംവൃത ഭര്‍ത്താവിന്റെയും കുട്ടികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. രണ്ട് മക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മൂത്ത മകന് അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞിന് കൂടി സംവൃത ജന്മം നല്‍കിയത്. രുദ്ര എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി തന്റെ ഇളയ മകന് രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ‘ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന് രുദ്രയുടെ ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അഖില്‍ രാജാണ് സംവൃതയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു സംവൃതയെ അഖില്‍ വിവാഹം ചെയ്യുന്നത്. 2015 ഫെബ്രുവരി 21 നായിരുന്നു മകന് അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
View this post on Instagram