പ്രിത്വിരാജുമായി പ്രണയത്തിലായിരുന്നോ? മനസ്സ് തുറന്ന് സംവൃത.

ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ചിത്രമാണ് രസികൻ. ചിത്രത്തിലെ തങ്കി എന്ന പാർവതിയെ മലയാളികൾ അത്രപെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് എന്നും പ്രേക്ഷകരുടെ മനസ്സിൽ ഒരു നേടിക്കൊടുക്കാൻ സംവൃത സുനിൽ എന്ന നായികയ്ക്ക് സാധിച്ചു. പിന്നീട് നിരവശി ചിത്രങ്ങളിൽ നായികയായി സംവൃത എത്തിയിരുന്നു. സൂപ്പർ താരങ്ങളുടെ സൂപ്പർ നായികയായി എത്തി പ്രേക്ഷകരുടെ കയ്യടി നേടുവാനും താരത്തിന് കഴിഞ്ഞു. തന്റെ സ്വാഭാവികാഭിനയ മികവിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്തിരുന്നു. വിവാഹ ശേഷം താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. ശേഷം വീണ്ടും സിനിമയില്‍ സജീവമായില്ല എങ്കിലും ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ വീണ്ടും ഒരു കൈ നോക്കിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് സംവൃത ഈ ചിത്രത്തില്‍ അഭിനയിച്ചത്. ആദ്യത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം വരവിലും നടിയ്ക്ക് കിട്ടിയത്. എന്നാല്‍ പിന്നീട് സിനിമയില്‍ സ്ഥിര സാന്നിധ്യമാകാന്‍ സംവൃത തയ്യാറായിരുന്നില്ല.

Took just an hour to transform into Geetha: Samvrutha Sunil on comeback role

ഇപ്പോള്‍ കുടുംബവുമൊത്ത് വിശേഷത്താണ് താരം താമസിക്കുന്നത്. രണ്ടു മക്കളാണ് സംവൃതക്ക്, അതുകൊണ്ടുതന്നെ വീണ്ടും സിനിമയില്‍ അത്ര സജീവമാകാന്‍ തനിക്ക് താല്പര്യമില്ല എന്ന് നടി തുറന്ന് പറഞ്ഞിരുന്നു. അധികം ഗോസിപ്പ് കോളങ്ങളില്‍ കേള്‍ക്കാത്ത ഒരു പേരായിരുന്നു സംവൃതയുടേത്. എന്നാല്‍ ഒരു സമയത്ത് പൃ‍ഥ്വിരാജുമായുളള പഴയ പിണക്ക കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതിനെ കുറിച്ച്‌ ആര്‍ ജെ മൈക്ക് സംവൃതയോടു ഏറെ രസകരമായി ചോദിച്ചിരുന്നു. പണ്ട് ഞാന്‍ കേട്ടിട്ടുണ്ട് സംവൃത സുനിലും പൃഥ്വിരാജും പ്രണയത്തിലായിരുന്നു എന്നും, നിങ്ങള്‍ അടിച്ച്‌ പിരിഞ്ഞതാണെന്നുമൊക്കെ എന്ന് അവതാരകന്റെ ചോദ്യത്തിന് പൊട്ടി ചിരിച്ചുകൊണ്ട് ‘എന്റെ ദൈവമേ’ എന്ന് പറയുകയായിരുന്നു സംവൃത. സിനിമയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തക്കലാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. ഇവരുമായുള്ള സൗഹൃദത്തെ കുറിച്ച്‌ സംവൃത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.. സിനിമയില്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെ ഇവര്‍ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇവരുടെ ഭാഗ്യനായിക കൂടിയായിരുന്നു സംവൃത.

Samvrutha Sunil, Actress, Marriage, Prithviraj, Online, സംവൃത സുനില്‍, നടി, വിവാഹം, പൃഥ്വിരാജ്, ഓണ്‍ലൈന്‍ - Malayalam Filmibeat

സംവൃത നാട്ടില്‍ വരുമ്ബോള്‍ ഇവര്‍ നാലുപേരും ഒരുമിച്ച്‌ കൂടാറുണ്ട്. സംവൃത സിനിമയിലേക്ക് തിരികെ വന്നപ്പോള്‍ പൃഥിരാജൂം ജയസൂര്യയും നേടിയെകൊണ്ട് കേക്ക് മുറിപ്പിച്ച്‌ ആഘോഷിച്ചിരുന്നു ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത കുട്ടിയാണെന്നും തനിക്ക് ഒരു സഹോദരന്‍ ഉണ്ടെങ്കില്‍ കല്യാണം ആലോചിക്കുമായിരുന്നു എന്നായിരുന്നു ജയസൂര്യ പറഞ്ഞിരുന്നത്.. ‘സിനിമയില്‍ ഡാന്‍സ്, റൊമാന്‍സ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച്‌ ടെന്‍ഷനാണ്. അത് പ്രതേകിച്ചും രാജൂനോടൊപ്പം. റൊമാന്‍സ് സീന്‍ ചെയ്യുമ്ബോള്‍ രാജു പൊട്ടി ചിരിക്കും പിന്നെ ഡാന്‍സ് രാജുവാണെങ്കില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ആളാണ്. ഒരു സിനിമയില്‍ ഫാസ്റ്റ് ആയിട്ടുള്ള ഡാന്‍സ് ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഞാന്‍ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു ‘റോബിന്‍ഹുഡ്’ എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം. ഇന്നും ആ ഗാനം കാണുമ്ബോള്‍ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാന്‍ അത് ചെയ്തു എന്നുള്ളതോര്‍ത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും  സംവൃത സുനില്‍ പറയുന്നു.

Related posts