BY AISWARYA
ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനില്‍. വിവാഹ ശേഷം സംവൃത സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകര്‍ക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല.
സംവൃതയുടെ വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമെല്ലാം ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ, പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. ഒരു റെസ്റ്റോറന്റില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ചിരിയോടെ ഡ്രിങ്ക്സുമായി ഇരിക്കുന്ന സംവൃതയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
L
അടുത്തിടെ തന്റെ ഒമ്ബതാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് സംവൃത പോസ്റ്റ് ചെയ്ത ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
2021ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.