സംയുക്ത വർമ്മയ്ക്ക് ലഭിച്ച ആ സർപ്രൈസ്, സന്തോഷം പങ്കുവച്ചു താരം!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുകത വർമ്മയും. പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കെത്തിയ ദാമ്പത്യം ഇന്നും സുന്ദരമായി കൊണ്ടുപോകുന്ന താരദമ്പതികളാണ് ഇരുവരും. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. പിനീട് പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീർത്തും സംയുക്തയുടേതാണ്. മകനെ വളർത്തുന്നതിലായിരുന്നു താരത്തിന്റെ പൂർണ ശ്രദ്ധ.

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചുരുങ്ങിയ കാലയളവിൽ താരം നേടിയിരുന്നു. തന്റെ ചിത്രത്തിൽ നായികയായി ബിജു മേനോൻ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടൻ പറഞ്ഞിരുന്നു. അഭിനയിക്കാൻ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാൽ അതിന് താൻ പൂർണ പിന്തുണ നൽകും എന്നും ബിജു പറയുന്നു.

തനിക്ക് ലഭിച്ച സർപ്രൈസ് സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംയുക്ത ഇപ്പോൾ. ആരാധകനൊരുക്കിയ സർപ്രൈസ് വീഡിയോയു മായെത്തിയിരിക്കുകയാണ് സംയുക്ത വർമ്മ ഇപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെയുള്ള സംയുക്തയെ ക്യൂബുകളിലൂടെയായി കാണിക്കുകയായിരുന്നു ആരാധകൻ. സിനിമയിൽ സജീവമല്ലെങ്കിലും സംയുക്ത വർമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് ആരാധകരെത്താറുണ്ട്.

Related posts