വിപണികിഴടക്കാൻ വിലകുറഞ്ഞ 5ജി സ്മാർട്ഫോണുമായി സാംസങ്

വിലകുറഞ്ഞ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് ഗാലക്‌സി എ 32 5 ജി (Samsung Galaxy A32 5G) അവതരിപ്പിച്ചു. ഈ ഹാന്‍ഡ്‌സെറ്റിന്‍റെ ഇരുവശങ്ങളിലും മുകളിലുമായി താരതമ്യേന കട്ടിയുള്ള ബെസലുകളും കൂടുതല്‍ കട്ടിയുള്ള ചിന്നും വരുന്നു. ഒരു നൊച്ചില്‍ നല്‍കിയിരിക്കുന്ന ഗാലക്‌സി എ 32 5 ജി സെല്‍ഫി ക്യാമറ, പിന്‍ഭാഗത്തായി ഫ്ലാഷ് ലൈറ്റ് വരുന്നയിടത്ത് ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജി രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും നാല് കളര്‍ ഓപ്ഷനുകളിലുമായി വിപണിയില്‍ വരുന്നു.

 

സാംസങ് ഗാലക്‌സി എ 32 5 ജിയുടെ 64 ജിബി വേരിയന്റിന് യൂറോ 279 (ഏകദേശം 24,800 രൂപ), 128 ജിബി വേരിയന്റിന് യൂറോ 299 (ഏകദേശം 26,600 രൂപ) എന്നിങ്ങനെ വില വരുന്നു. എന്നാല്‍, സാംസങ് ഇതുവരെ ഈ ഹാന്‍ഡ്സെറ്റുകളുടെ കൃത്യമായ കോണ്‍ഫിഗറേഷനുകള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യപിച്ച സമയത്ത് ഈ ഹാന്‍ഡ്‌സെറ്റിന് മൂന്ന് റാം മോഡലുകള്‍ – 4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ ലഭിക്കുന്നതായി പറയുന്നു. ഫെബ്രുവരി 12 ന് വിപണിയില്‍ എത്തുമ്ബോള്‍ സാംസങ് ഗാലക്‌സി എ 32 5 ജി ബ്ലാക്ക്, ബ്ലൂ, വയലറ്റ്, വൈറ്റ് തുടങ്ങിയ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുമെന്ന് പറയുന്നു.

6.5 ഇഞ്ച് എച്ച്‌ഡി + ടിഎഫ്ടി ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 32 5 ജിയില്‍ നല്‍കിയിരിക്കുന്നത്. 8 ജിബി വരെ റാമുമായി വരുന്ന ഒക്ടാകോര്‍ SoC പ്രോസസറാണ് ഈ ഹാന്‍ഡ്‌സെറ്റിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ എക്സ്പാന്‍ഡ് ചെയ്യാവുന്ന ഇതിന് 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയാണ് വരുന്നത്. എഫ് / 1.8 ലെന്‍സ് വരുന്ന 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 2.2 ലെന്‍സ് വരുന്ന 8 മെഗാപിക്സല്‍ സെന്‍സര്‍, എഫ് / 2.4 ലെന്‍സ് വരുന്ന അള്‍ട്രാ വൈഡ് ആംഗിള്‍, എഫ് / 2.2 ലെന്‍സുള്ള 5 മെഗാപിക്സല്‍ മാക്രോ ഷൂട്ടറും, എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എ 32 5 ജിയില്‍ വരുന്നത്.

മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ് / 2.2 ലെന്‍സുള്ള 13 മെഗാപിക്സല്‍ സെന്‍സറും നിങ്ങള്‍ക്ക് ലഭിക്കും. 5 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ഗാലക്‌സി എ 32 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. 15W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ട് വരുന്ന 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സ്കാനറും ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ പ്രവര്‍ത്തനക്ഷമമാക്കിയ സറൗണ്ട് ശബ്ദവും ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് എന്നിവ ഉള്‍പ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജിക്ക് 205 ഗ്രാം ഭാരമാണ് വരുന്നത്.

Related posts