കാത്തിരിപ്പിന് വിരാമമായി സാംസങ് ഗാലക്സിയിൽ എം 02 വിപണിയിൽ


ബഡ്ജറ്റ് ഫോണുകൾ വിപണിയിൽ എത്തിക്കുന്നതിൽ പ്രമുഖരായ സാംസങ് അവരുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണായ സാംസങ് ഗാലക്സി എം 02 വിപണിയിൽ എത്തിച്ചു.റെഡ്മി, റിയൽമി, പോക്കോ എന്നീ പ്രമുഖ ബ്രാൻഡ്കൾക്കൊപ്പമാണ് സാംസങ് ഗാലക്സി എം 02 മത്സരിക്കുന്നത്. 2 ജിബി റാമും 32 ജിബി ഇന്റെർണൽ സ്റ്റോറേജും ആണ് സാംസങ് ഗാലക്സി എം 02 നൽകുന്നത്. 6.5 ഇഞ്ച് വലുപ്പവും ഡ്യൂവൽ ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്.

2ജിബി 3ജിബി എന്നീ വേരിയന്റുകളിൽ ആണ് സാംസങ് ഗാലക്സി എം 02 ഇപ്പോൾ ലഭ്യമാകുന്നത്. 7999 രൂപയ്ക്ക് 2 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജും 8999 രൂപയ്ക്ക് 3 ജിബി സ്റ്റോറേജുമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ആമസോൺ, സാംസങ് ഓൺലൈൻ ഷോപ്പുകൾ, പ്രമുഖ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും സാംസങ് ഗാലക്സി എം 02 ഇപ്പോൾ ലഭ്യമാണ്.

Related posts