തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയനായികയാണ് സമീറ റെഡ്ഡി. വാരണം ആയിരം എന്ന സൂര്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. മേഘ്ന എന്ന കഥാപാത്രം പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കാൻ സമീറയ്ക്ക് സാധിച്ചു. രണ്ടായിരത്തി പതിമൂന്നിന് ശേഷം അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തിരിക്കുവാണ്. സമീറ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവിടെയും താരത്തിന് വൻ ആരാധകവൃന്ദം തന്നെ ഉണ്ട്. തന്റെ വിശേഷങ്ങളും ഒപ്പം റീലുകളും താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്.
തനിക്കും കുടുംബത്തിനും കോവിഡ് ബാധിച്ചു എന്നാണ് താരം പങ്കുവച്ച പോസ്റ്റി പ്രതിബാധിക്കുന്നത്. തനിക്കും ഭർത്താവിനും ഒപ്പം മക്കൾക്കും കോവിഡ് ബാധിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ മക്കൾക്കാണ് ആദ്യ ലക്ഷണങ്ങൾ കണ്ടതെന്നാണ് താരം പറയുന്നത്. മകൻ ഹൻസിക്ക് കടുത്ത പനിയുൾപ്പടെയുള്ള രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് ടെസ്റ്റ് ചെയ്തത്. പിന്നീട് മകൾക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായി. ടെസ്റ്റ് ചെയ്തപ്പോൾ സമീറയ്ക്കും ഭർത്താവ് അക്ഷയ്‌ക്കും പോസറ്റീവ് ആകുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച ഹന്‍സിന് കടുത്ത പനിയും തലവേദനയും ശരീരം വേദനയും വയറിന് ബുദ്ധിമുട്ടുമുണ്ടായി. നാല് ദിവസത്തോളം ഇത് തുടര്‍ന്നു. അസാധാരണമായതിനാല്‍ ഹന്‍സിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാകുകയും ചെയ്തു. പിന്നാലെ നൈറയും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അവള്‍ക്ക് പനിയും വയറിന് ബുദ്ധിമുട്ടുമായിരുന്നു. കുട്ടികള്‍ക്ക് പോസിറ്റീവായതിന് ശേഷം ഞാനും അക്ഷയും പോസിറ്റീവായി.ഡോക്ടറുമാർ പറഞ്ഞ മരുന്നുകളാണ് കുട്ടികൾ കഴിക്കുന്നത്. കുട്ടികൾ ഇപ്പോൾ ആരോഗ്യത്തിലേക്ക് മടങ്ങി വരുന്നുണ്ടെന്നു താരം വ്യക്തമാക്കി.