അലോപേഷ്യ ഒരാളെ അസുഖക്കാരാക്കുകയോ അല്ലെങ്കില്‍ പകര്‍ത്തുകയോ ചെയ്യുന്നില്ല. പക്ഷേ! സമീറ റെഡ്ഢി പറയുന്നു!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയനായികയാണ് സമീറ റെഡ്ഡി. വാരണം ആയിരം എന്ന സൂര്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. മേഘ്ന എന്ന കഥാപാത്രം പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കാൻ സമീറയ്ക്ക് സാധിച്ചു. രണ്ടായിരത്തി പതിമൂന്നിന് ശേഷം അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തിരിക്കുവാണ്. സമീറ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവിടെയും താരത്തിന് വൻ ആരാധകവൃന്ദം തന്നെ ഉണ്ട്. തന്റെ വിശേഷങ്ങളും ഒപ്പം റീലുകളും താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്.


മുടികൊഴിച്ചില്‍ വര്‍ധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും ഒക്കെയാണ് സമീറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അലോപേഷ്യ ഏരിയേറ്റ എന്താണെന്നും അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും വിശദീകരിച്ച ശേഷമാണ് സമീറ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. 2016ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പുറകുവശത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടു. ഒരുമാസത്തിനുള്ളില്‍ അത്തരത്തില്‍ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉള്‍ക്കൊള്ളുക പ്രയാസമായിരുന്നു. അലോപേഷ്യ ഒരാളെ അസുഖക്കാരാക്കുകയോ അല്ലെങ്കില്‍ പകര്‍ത്തുകയോ ചെയ്യുന്നില്ല. പക്ഷേ വൈകാരികമായി അതിനോട് പൊരുത്തപ്പെടുക പ്രയാസമായിരുന്നു. മുടികൊഴിച്ചിലിനു മാത്രമല്ല അതുമൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കു കൂടിയാണ് ചികിത്സ വേണ്ടതെന്ന് സമീറ പറയുന്നു.

വൈകാതെ കോര്‍ട്ടികോസ്റ്റിറോയ്ഡ്‌സ് ഇഞ്ചെക്ഷനുകള്‍ ശിരോചര്‍മത്തില്‍ വെച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളില്‍ കിളിര്‍ത്തു തുടങ്ങിയെന്നും നിലവില്‍ തനിക്ക് ആരോഗ്യകരമായ മുടിയാണ് ഉള്ളതെന്നും സമീറ പറയുന്നു. പക്ഷേ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും അതു തിരിച്ചു വന്നേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും സമീറ പറഞ്ഞു.

Related posts