ഇഷ്ടവിഭവത്തെ കുറിച്ചു വാചാലയായി സമന്ത !

സമന്ത അക്കിനേനി തെന്നിന്ത്യന്‍ സിനിമാരംഗത്തെ തന്നെ അറിയപ്പെടുന്ന നായികമാരില്‍ ഒരാളാണ്. തന്റെ ഭക്ഷണ വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഭക്ഷണപ്രിയ കൂടിയായ താരം പങ്കുവെയ്ക്കാറുണ്ട്.

താരം ഏറ്റവും ഒടുവിൽ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത് തിരുനല്‍വേലി ഹല്‍വയെ കുറിച്ചാണ്. തനിക്ക് ഹല്‍വയോടുള്ള പ്രിയം തുറന്ന് പറയാനും താരം മറന്നില്ല. ഹല്‍വയുടെ വിശേഷം സാമന്ത ആരാധകർക്കായി പങ്കുവെച്ചത് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായിട്ടാണ്.

ഈ ഹല്‍വ തമിഴനാട്ടിലെ വിവാഹ സദ്യകളില്‍ പ്രധാനിയാണ്. ഇതിന്റെ പ്രധാന ചേരുവകൾ ഗോതമ്പ് പൊടിയും നെയ്യും ആണ്. ഏറെ ആരാധകർ ഉള്ള ഈ വിഭവം പതുക്കെ പാകം ചെയ്‌തെടുക്കുന്ന ഒന്നാണ്. ഈ ഹല്‍വയെ വ്യത്യസ്തമാക്കുന്നത് മധുരവും അതോടൊപ്പം മുന്നിട്ട് നില്‍ക്കുന്ന നെയ്യിന്റെ രുചിയും ആണ്.

Related posts