എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി! വൈറലായി സമന്തയുടെ കുറിപ്പ്!

തെന്നിന്ത്യൻ സിനിമ പ്രേമികൾകളുടെ പ്രിയപ്പെട്ട നടിയാണ് സമന്ത. ഗൗതം വാസുദേവ് മേനോൻ ചിത്രം വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സമന്ത സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ഇതേ ചിത്രത്തിന്റെ തെലുഗു പതിപ്പിലെ നായിക സമന്തയായിരുന്നു. തെലുഗു താരം നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ താരം നിറയുകയും ചെയ്തു. വിവാഹ മോചനത്തിന് പിന്നാലെ താരത്തിന്റെ പേരില്‍ ഗോസിപ്പുകളും വിമര്‍ശനവും ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് ഓരോ പ്രാവശ്യവും നടി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ചര്‍ച്ചയാകുന്നത് സമന്തയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ വില്‍ സ്മിത്തിന്റെ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത് എന്ന പുസ്തകത്തില്‍ നിന്നുള്ള ചില വരികളാണ് സമന്ത പങ്കുവച്ചിരിക്കുന്നത്. നടിയുടെ ഇപ്പോഴത്തെ ജീവിതത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് സ്റ്റോറിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ മുപ്പത് വര്‍ഷമായി നിങ്ങള്‍ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി. എങ്കിലും എല്ലാ ദിവസവും ഞാന്‍ എഴുന്നേറ്റു. വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും തോറ്റ ഭാഗത്തേക്കല്ല… ജയിക്കാനുള്ള ഭാഗത്തേക്ക് ഞാന്‍ നോക്കി. ഒപ്പം തളര്‍ന്ന് കിടക്കില്ല… എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു. എന്ന വരികളാണ് താരം പങ്കുവച്ചത്.

Related posts