ആമസോൺ പ്രൈമിൽ ഏറെ ജനശ്രദ്ധ നേടിയ വെബ് സീരിസാണ് ഫാമിലി മാൻ 2. മികച്ച അഭിപ്രായം നേടുന്ന ഈ സീരീസിൽ മനോജ് ബാജ്പേയ്, സാമന്ത അക്കിനേനി, പ്രിയ മണി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിൽ എത്തുന്നത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണു ത്രില്ലറായി ഒരുക്കിയ സീരീസില്‍ സാമന്ത കാഴ്ച വയ്ക്കുന്നത്. സീരീസിൽ ഉടനീളമുള്ള സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ വളരെ തന്മയത്വത്തോടെ ചെയ്ത് പ്രേഷകരുടെ കയ്യടി നേടിയിരിക്കുകയാണ് സമന്ത. താരം ഒരു രംഗത്തിൽ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. സാമന്തയുടെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം എന്നാണ് നിരൂപകരുടെ വിലയിരുത്തൽ. ഈ സീരീസിൽ അപകടം പിടിച്ച ഒട്ടേറെ സംഘട്ടന രംഗങ്ങളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവയ്ക്കുകയാണു സമന്ത. സീരിസിനായി തന്നെ സ്റ്റണ്ട് പരിശീലിപ്പിച്ച പരിശീലകന്‍ യാനിക് ബെന്നിന് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. സംഘട്ടനരംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന് (വേദനാസംഹാരികള്‍ക്കും നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്. ഒരു പാടൊരു പാട് സ്നേഹം. സമന്ത കുറിച്ചു.
2019-ലാണ് ഫാമിലി മാന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണു ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും. ജൂണ്‍ 4ന് ആണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന്‍ സീസണ്‍ 2 സ്ട്രീമിങ് ആരംഭിച്ചത്. വലിയൊരു മിഷനുമായി എത്തുന്ന ശ്രീലങ്കന്‍ തമിഴ് പോരാളിയുടെ വേഷമാണു ചിത്രത്തില്‍ സമന്ത അവതരിപ്പിച്ചത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സില്‍ ഒന്നാണ് ഈ കഥാപാത്രം.
View this post on Instagram