സാമന്ത അക്കിനേനി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ്. തെന്നിന്ത്യയില്‍ സൂപ്പര്‍ നായിക പദവവിയാണ് നടിക്കുള്ളത്. വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രത്രത്തിന്റെ തെലുഗു പതിപ്പായ യെ മായ ചെസവേ യിൽ നായികയാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴ് തെലുഗു സിനിമ മേഖലകളിൽ രതിരക്കേറിയ താരമായി മാറുകയും ചെയ്തു. വിജയ്, സൂര്യ, മഹേഷ് ബാബു, എൻ ടി ആർ, റാം ചരൺ, നാനി തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി താരം എത്തിയിരുന്നു. ഓ ബേബി പോലെ നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾ ചെയ്യുവാനും താരം മറന്നില്ല. 2017 ല്‍ ആണ് നടന്‍ നാഗചൈതന്യയുമായി നടിയുടെ വിവാഹം നടക്കുന്നത്. വിവാഹ ശേഷവും സിനിമകളില്‍ സജീവമാണ് നടി. ഇപ്പോള്‍ ഫാമിലി മാന്‍ 2 സീരീസിന്റെ വിജയത്തില്‍ തിളങ്ങി നില്‍ക്കുകയാണ് സാമന്ത.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ ഗര്‍ഭിണി ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സാമന്ത. ഇന്‍സ്റ്റഗ്രാം വഴി ഗര്‍ഭിണിയാണോ എന്ന ചോദ്യം ചോദിച്ചയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി. ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, എന്നാല്‍ ആ കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്ന കുറിക്കുകൊള്ളുന്ന മറുപടിയായി താരം പറഞ്ഞത്.
2017 ല്‍ ആണ് സമാന്തയും നടന്‍ നാഗചൈതന്യയും തമ്മില്‍ വിവാഹിതരായത്. തന്റെ കൈതണ്ടയിലെ ടാറ്റുവിനെ കുറിച്ച് ചോദിച്ച ആരാധകനും രസകരമായ മറുപടി താരം നല്‍കിയിരുന്നു. നിങ്ങളുടെ സ്വന്തം യാഥാര്‍ത്ഥ്യം നിങ്ങള്‍ തന്നെ സൃഷ്ടിക്കുകയെന്നതാണ് ടാറ്റു അര്‍ത്ഥമാക്കുന്നതെന്നും ഇത് തനിക്കും ഭര്‍ത്താവിനും ഏറെ സ്‌പെഷലാണെന്നും താരം പറഞ്ഞിരുന്നു.