‘നിങ്ങളുടെ അമ്മ ഉണ്ടാക്കാറുളള ഒന്നിനായി കൊതിക്കുമ്പോള്‍’ സംവൃത പറയുന്നു

BY AISWARYA

അഭിനയത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനില്‍. ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

https://www.instagram.com/reel/CZrue3HjzIu/?utm_source=ig_web_copy_link

അമ്മരുചികള്‍ കൊതിപ്പിച്ചപ്പോള്‍ പാചകപരീക്ഷണം നടത്തിയ വിശേഷം പങ്കിടുകയാണ് താരം. ”നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോള്‍, അത് ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തപ്പോള്‍, അത് സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കുക,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സംവൃത കുറിക്കുന്നത്.തലശ്ശേരി സ്‌റ്റൈലിലുള്ള കല്ലുമ്മക്കായ നിറച്ചത് (അരികടുക്ക) ഉണ്ടാക്കുന്നതിന്റെ വിവിധഘട്ടങ്ങളാണ് വീഡിയോയില്‍ കാണാനാവുക.

2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം.

 

 

Related posts