BY AISWARYA
ഏതൊരു സഞ്ചാരിയുടേയും സ്വപ്നങ്ങളില്‍ ഒന്നാണ് ഹിമാലയം. ഇപ്പോഴിതാ, ഹിമാലയന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു.സുഹൃത്തായ ശില്‍പ്പ റെഡ്ഡിക്കൊപ്പമായിരുന്നു സാമന്തയുടെ ഹിമാലയന്‍ യാത്ര.മഹാഭാരതം വായിച്ചത് മുതലുള്ള ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഹിമാലയത്തില്‍ പോവണമെന്നത് എന്നാണ് സാമന്ത കുറിക്കുന്നത്. സുഹൃത്തിനൊപ്പമുള്ള യാത്രാ ചിത്രങ്ങളും സാമന്ത പങ്കുവച്ചിട്ടുണ്ട്.
‘യമുനോത്രി രണ്ടര മണിക്കൂര്‍ കുത്തനെയുള്ള ട്രക്കിംഗ് ആണ്. 800 മീറ്റര്‍ മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍. മിക്ക ആളുകളും പാല്‍ക്കികളെയോ കോവര്‍കഴുതകളെയോ ഒക്കെയാണ് മലകയറാനായി ആശ്രയിച്ചത്, ഞങ്ങള്‍ പക്ഷേ നടന്നു പോകാനാണ് ഇഷ്ടപ്പെട്ടത്. ഇടയ്ക്ക് ഫോട്ടെയെടുക്കാനായി നിന്നു, ചായ കുടിച്ചു, മലനിരകളിലെ ഭംഗിയുള്ള നായ്ക്കുട്ടികളെ ലാളിച്ചു,’ സാമന്ത കുറിക്കുന്നു. ഹിമാലയത്തിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സാമന്ത പറയുന്നു.
യാത്രയ്ക്കിടയില്‍ സാമന്ത മഹേഷ് യോഗിയുടെ ആശ്രമവും സന്ദര്‍ശിച്ചു.സംവിധായകരായ രാജിന്റെയും ഡികെയുടെയും ‘ദ ഫാമിലി മാന്‍ 2’ എന്ന വെബ് സീരീസിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്.ഗുണശേഖര്‍ സംവിധാനം ചെയ്ത ‘ശാകുന്തളം’ ആണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം. സംവിധായകന്‍ വിഘ്നേഷ് ശിവന്റെ ‘കാതുവാകുല രണ്ട് കാതല്‍’ എന്ന ചിത്രത്തിലും സാമന്തയുണ്ട്.
അടുത്തിടെ, സാമന്ത -നാഗചൈതന്യ വിവാഹ മോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തനിക്കെതിരെ കുപ്രചരണം നടത്തുകയും വ്യക്തിപരമായി അധിക്ഷേപം നടത്തുകയും ചെയ്ത ചില യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ സാമന്ത കഴിഞ്ഞദിവസം മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു.