ജീവിതം അത് വന്നുപോകും പോലെ ആസ്വാദിക്കാം,,,,സാമന്ത

BY AISWARYA

വെളളച്ചാട്ടത്തിനരികെ അതിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കുന്ന സാമന്ത കുറിച്ച വാക്കുകളാണിത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സാം തന്റെ സുഹൃത്തിനോടപ്പം നടത്തിയ ഹിമാലയന്‍, സ്വിറ്റ്‌സര്‍ലാന്റ് ട്രിപ്പുകളും ഈയിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങള്‍. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയതാണ് സാമന്ത.

പുഷ്പയാണ് ഒടുവില്‍ റിലീസിനെത്തിയ സാമന്ത ചിത്രം. ചിത്രത്തിലെ ‘ഊ അന്തവാ’ എന്ന ഗാനത്തിനൊപ്പമുള്ള സാമന്തയുടെ ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു.വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുലെ രെണ്ട് കാതല്‍’ എന്ന ചിത്രത്തില്‍ സാമന്തയ്ക്ക് ഒപ്പം വിജയ് സേതുപതി, നയന്‍താര എന്നിവരുമുണ്ട്. ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശാകുന്തളം എന്ന ചിത്രവും റിലീസ് കാത്തിരിക്കുകയാണ്.

 

Related posts