സ്വിറ്റ്‌സര്‍ലന്റില്‍ സ്‌കീയിങ് പരിശീലിക്കുകയാണ് സാമന്ത

BY AISWARYA

വിവാഹമോചനത്തിനു ശേഷം തന്റെ അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് നടി സാമന്ത. സ്വിറ്റ്‌സര്‍ലന്റിലെ അവധിക്കാല ചിത്രങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്കുവെച്ചിട്ടുണ്ട്. കൂട്ടുകാരി ശില്‍പ റെഡ്ഡിയും സാമന്തയോടപ്പമുണ്ട്. ഇപ്പോഴിതാ സ്‌കീയിങിനിടെ സാം കാലുതെറ്റി വീഴുന്ന വീഡിയോയാണ് ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/reel/CZOnncPBHW8/?utm_source=ig_web_copy_link

തന്റെ സ്‌കീയിങ് പരിശീലകയുടെ ചിത്രവും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിശീലനത്തിനിടെ ഒരു 100 തവണയെങ്കിലും താന്‍ വീണുവെന്നും ഓരോ തവണയും എഴുന്നേറ്റുവെന്നും സാമന്ത പറയുന്നു. ഇത് ഉപേക്ഷിക്കണമെന്ന ചിന്ത ഒന്നിലധികം തവണ തന്റെ മനസ്സിലൂടെ കടന്നുപോയെന്നും പക്ഷേ ഇപ്പോള്‍ ഇത് ആഹ്ലാദം നല്‍കുന്നുവെന്നും സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലെ അതിഥി വേഷത്തിലാണ് സാമന്ത അവസാനമായി പ്രത്യക്ഷപ്പെട്ടത്. ശാകുന്തളം, കാത്തുവാക്കുല രണ്ടു കാതല്‍, യശോദ തുടങ്ങിയ ചിത്രങ്ങളിലും സാമന്ത അഭിനയിക്കുന്നുണ്ട്.

 

 

 

 

 

Related posts