കോവിഡ് കാലത്തെ ദുരിതത്തിൽ നിന്നും മലയാള സിനിമ ഇപ്പോൾ കരകയറി വരികയാണ്. ചിത്രങ്ങൾ പലതും തിയേറ്റർ റിലീസായി തന്നെ വന്നു തുടങ്ങി. പ്രേക്ഷകർ സിനിമ കാണുവാനായി തിയേറ്ററിൽ എത്തി തുടങ്ങയിട്ടുമുണ്ട്. പുത്തൻ സിനിമകളുടെ ചിത്രീകരണവും ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ദുൽഖറിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസായിരിക്കുവാണ്. ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് സല്യൂട്ട്. ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് വേണ്ടി ബോബി സഞ്ജയ് ആണ് തിരക്കഥ എഴുത്തുന്നത്.അരവിന്ദ് കരുണാകരൻ എന്ന ഐ പി എസ് ഓഫീസറായാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ ഷെയർ ചെയ്തിരുന്നു . നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. സാനിയ ഇയ്യപ്പനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കുറുപ്പാണ് ദുൽഖറിന്റേതായി പുറത്ത് വരാനുള്ള ചിത്രം.