പുത്തൻ മലയാള സിനിമയിലെ യുവ തലമുറയിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ദുൽകർ സൽമാൻ. സെക്കന്റ് ഷോയിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് ദുൽഖർ. ഇപ്പോഴിതാ ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സല്യൂട്ടിന്‍റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സമരത്തിനു നടുവിൽ നിൽക്കുന്ന പോലീസ് ഓഫീസറായാണ് പോസ്റ്ററിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. ദുൽഖർ സൽമാൻ മുഴുനീള പോലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്.
ഒരു ദിവസം ഇതെല്ലാം കടന്നുപോകും, നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ ഒരുക്കുന്നതിലേക്ക് ഞങ്ങൾ മടങ്ങും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, ഒരുപക്ഷേ, ആ ചെറിയ നിമിഷങ്ങളിൽ ഇത് ഒരിക്കലും ഇനി സംഭവിക്കാത്തതുപോലെയാകും’, എന്നാണ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടു ദുൽഖർ പറയുന്നത്. വേഫറെർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്‍ര് ഡയറക്ടർസ് അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ എന്നിവരാണ്.
View this post on Instagram