ദുൽഖർ ആരാധകർക്ക് നിരാശവാർത്ത! സല്യൂട്ട് തിയേറ്ററുകളിലേക്ക് ഇല്ല!

റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് സല്യൂട്ട്. ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് വേണ്ടി ബോബി സഞ്ജയ് ആണ് തിരക്കഥ എഴുത്തുന്നത്.അരവിന്ദ് കരുണാകരൻ എന്ന ഐ പി എസ്‌ ഓഫീസറായാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നത്. നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. സാനിയ ഇയ്യപ്പനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ചിത്രം ജനുവരി 14നായിരിക്കും റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. തിയേറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലായിരിക്കും റിലീസ് ചെയ്യുക എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സോണി ലൈവ് ഇന്ത്യയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന കാര്യം വ്യക്തമല്ല. മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‌ലം പുരയിലാണ്.

 

View this post on Instagram

 

A post shared by SonyLIV (@sonylivindia)

 

Related posts