BY AISWARYA
സിനിമാ അഭിനയം നിര്‍ത്തണമെന്ന് സലിം കുമാര്‍ പറഞ്ഞതായി ഒരിടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രിയ താരം അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാനൊരുങ്ങുകയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന മേജര്‍ രവിയുടെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം.
അഭിനയം നിര്‍ത്താന്‍ ഇപ്പോഴും തനിക്ക് ആഗ്രഹമുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സലിം കുമാറിന്റെ മറുപടി. പക്ഷേ എവിടെ നിര്‍ത്തും അതാണ് ആലോചിക്കുന്നത് എന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സിനിമാ അഭിനയം ഞാന്‍ നിര്‍ത്തില്ല. ഇനി മറ്റൊന്നിലും എനിക്ക് ഭാവിയില്ല.
ഈ പ്രായത്തില്‍ ഇനി എന്ത് ജോലിയെടുത്താണ് ജീവിക്കുക. ജീവിക്കണമെങ്കില്‍ ഒരു ജോലി വേണ്ടേ. കൂലിപ്പണിക്ക് പറ്റില്ല. അറിയാവുന്ന തൊഴില്‍ ഇതാണ്. ഇവിടെ കിട്ടുന്ന ആനന്ദമൊന്നും നമുക്കിനി വേറെ ഒരിടത്തു നിന്നും കിട്ടില്ല, സലിം കുമാര്‍ ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.