ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം! സലീം കുമാർ പറയുന്നു!

സലീം കുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഹാസ്യ താരമായി സിനിമയിൽ എത്തി പിന്നീട് സഹതാരമായും സ്വഭാവ നടനായും നായകനായും എത്തി താരം ശ്രദ്ധനേടിയിരുന്നു. മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അഡ്വക്കേറ്റ് ആവാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. അഡ്വക്കേറ്റ് ആവാന്‍ ഏറെ ആഗ്രഹിച്ചതാണ് എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അഡ്വക്കേറ്റ് ഡേ ആശംസിച്ചുകൊണ്ടുള്ള ഡിസംബർ 3ആം തീയതിയിലെ കുറിപ്പിലാണ് നടക്കാതെ പോയ തന്റെ ആഗ്രഹം താരം തുറന്ന് പറഞ്ഞത്.

സലിംകുമാറിന്റെ കുറിപ്പ് വായിക്കാം, ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാര്‍ത്ഥി ആയ എന്റെ മകനില്‍ ഞാന്‍ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാര്‍ക്കും Adv.മുകുന്ദന്‍ഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീല്‍ ദിനാശംസകള്‍.- സലിംകുമാര്‍ കുറിച്ചു.

താരത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രമായ മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ കാരിക്കേച്ചറിനൊപ്പമാണ് പോസ്റ്റ്. ലുക്കില്ലന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന ഡയലോഗും അതിനൊപ്പമുണ്ട്. എന്തായാലും സലിംകുമാറിന്റെ ആശംസ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അതിനൊപ്പം താരത്തിന്റെ മകന് ആശംസകള്‍ അറിയിച്ചുകൊണ്ടും കമന്റുകളുണ്ട്.

Related posts