ഇനിയും ജന്മം വന്നാൽ അന്നും എന്റെ ഹന്നമോളുടെ ഉപ്പയായി ജനിക്കണം! വൈറലായി സലീം കോടത്തൂരിന്റെ വാക്കുകൾ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകനാണ് സലിം കോടത്തൂർ. നിരവധി മാപ്പിള ഗാനങ്ങളാണ് താരം ആലപിച്ചിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റുകളാണ്. താരത്തെ പോലെ തന്നെ മലയാളികൾക്ക് ഏറെപ്രിയപ്പെട്ട ഒരാളാണ് താരത്തിന്റെ മകൾ ഹന്ന. ഇപ്പോഴിതാ തന്റെ പ്രിയപുത്രി ഹന്നയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സലീം കുറിച്ച പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഹന്നയ്ക്ക് ഇന്നലെ പതിനൊന്നാം ജന്മദിനമായിരുന്നു. ഇനിയും ജന്മം വന്നാൽ അന്നും ഹന്നമോളുടെ ഉപ്പയായി ജനിക്കണം അതു തന്നെയാണ് തന്റെ ആഗ്രഹമെന്നും പരിമിതി എന്നത് വെറും നമ്മുടെ ഭാവന മാത്രമാണെന്നും പരിമിതിയില്ലാത്ത ഭാവന നമുക്കുണ്ടെങ്കിൽ പരിമിതിയില്ലാത്ത ഭാവി നമുക്കുണ്ടാകുമെന്ന് തന്റെ മാലാഖയിലൂടെ തനിക്ക് ലോകത്തോട് പറയാനുള്ളതെന്നുമാണ് സലീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

സലീം പങ്കുവച്ച കുറിപ്പിങ്ങനെ, എന്നിൽ വിശ്വാസമർപ്പിച്ച സൃഷ്ടാവിന് സ്തുതി. നാഥന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരു മാലാഖയെ എന്നിൽ ഏൽപിച്ചതിന്. നാഥന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് (നിങ്ങളുടെയും)ഇന്ന് പതിനൊന്നാം പിറന്നാൾ ആണ്. മുൻപ് പ്രകാശത്തേക്കാൾ വേഗതയുള്ള സഹതാപത്തിന്റെ നോട്ടങ്ങൾക്ക് മുൻപിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കിൽ ഇന്ന് അതിന്റെ ഇരട്ടി സ്നേഹത്തോടെയും ലാളനയോടും കൂടി എന്റെ മാലാഖക്ക് പാറി പറക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് നന്ദി പറയുന്നത് എന്റെ ചിറകുകൾക് ബലമേകിയ നിങ്ങൾ ഓരോരുത്തരോടുമാണ്…കാരണം ഇന്ന് ഞാൻ പറക്കുന്നതും എന്റെ മാലാഖയുടെ ചിറകുകളിലൂടെയാണ്.ഇനിയും ജന്മം വന്നാൽ അന്നും എന്റെ ഹന്നമോളുടെ ഉപ്പയായി ജനിക്കണം അതു തന്നെയാണ് എന്റെ ആഗ്രഹം.

പരിമിതി എന്നത് വെറും നമ്മുടെ ഭാവന മാത്രമാണെന്നും പരിമിതിയില്ലാത്ത ഭാവന നമുക്കുണ്ടെങ്കിൽ പരിമിതിയില്ലാത്ത ഭാവി നമുക്കുണ്ടാകുമെന്ന് എന്റെ മാലാഖയിലൂടെ എനിക്ക് ലോകത്തോട് പറയാൻ കഴിഞ്ഞു. ഒഴുകുന്ന നദിയിൽ ഒഴുക്കിനൊപ്പം നീന്തിയാൽ ആ ഒഴുക്ക് ചെന്നെത്തുന്നിടത്തെ നമുക്കെത്താൻ കഴിയൂ എന്നത് പോലെ.!!! ജീവിതത്തിൽ വിധിക്കൊപ്പം സഞ്ചരിക്കാതെ വിധിക്കെതിരെ പോരാടിയാൽ പലതും നമുക്ക് കീഴടക്കാൻ കഴിയും അവിടെയാണ് നമ്മുടെ വിജയവും.! ഏവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ? ഒരുപാടിഷ്ടത്തോടെ ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ

Related posts