പുറമെ കാണുന്നതല്ല ജീവിതം. ഷിയാസ് അല്ല വിവാഹ മോചനത്തിന് കാരണം! വിവാഹ മോചന വാർത്തകളിൽ മനസ്സ് തുറന്ന് സജ്‌ന!

മലയാളികൾക്ക് ഏറെ സുപരിചിതരായ താരമാണ് ഫിറോസ് ഖാൻ. ബിഗ് ബോസ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മത്സരാർഥികൾ ആയിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്‌നയും. ശക്തമായ മത്സരമാണ് ഇരുവരും കാഴ്ച വച്ചിരുന്നത്. ഇവരുടെ പരസ്പര സ്നേഹത്തെ കുറിച്ച് ഒക്കെ അന്ന് ആരാധകർ ഏറെ ചർച്ച ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതം വേർപിരിയലിന്റെ ഘട്ടത്തിലാണെന്ന് തുറന്ന് പറയുകയാണ് സജ്ന.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വീട്ടിൽ ഇപ്പോൾ ഉമ്മയും മക്കളും മാത്രം. ഇപ്പോൾ സജ്ന ഫിറോസ് അല്ല സജ്ന നൂർ എന്നാണ്. നൂർ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂർ. ഫിറോസിക്കയുമായുള്ള വിവാഹത്തോടെയാണ് ലൈം ലൈറ്റിൽ എത്തിയത്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും പേഴ്സണലാണ്. ഞങ്ങൾക്ക് ഒരുമിച്ച്‌ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച്‌ ഇത്രയും നാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്.

പുറമെ കാണുന്നതല്ല ജീവിതം. മൂന്നാമതൊരാൾ വന്നിട്ടല്ല ഞങ്ങളുടെ വേർപിരിയൽ ഉണ്ടായത്. അതുപോലെ ഷിയാസ് കരീമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ഷിയാസിന് ഞങ്ങളുടെ ഡിവോഴ്സുമായി ബന്ധമില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. വേർപിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞുവെന്ന് അറിയില്ല. മക്കൾ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേ​ദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാൻ വരാറുണ്ട്. ഞാൻ ഫിറോസിക്കയെ മാത്രം ഡിപ്പന്റ് ചെയ്താണ് ജീവിച്ചിരുന്നത്. ഡിവോഴ്സായെന്ന് അധികം ആരും അറിഞ്ഞിട്ടില്ല. എന്റെ ലോകം ഇപ്പോൾ എന്റെ ഉമ്മയും കുഞ്ഞുങ്ങളുമാണ്. അവരെ നോക്കുകയാണ് എനിക്ക് ഏറ്റവും പ്രധാനമെന്നാണ്.

Related posts