കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഗ്ലാമര്‍ ഒഴികെയുളള എന്തും ചെയ്യുമെന്ന് തുറന്ന് പറഞ്ഞ് നടി സജിത ബേട്ടി

BY AISWARYA

സിനിമകളില്‍ ചെറിയ വേഷങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ നടി സജിതബേട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. വിവാഹത്തോടെ എല്ലാ നടികളെയും പോലെ താരവും ഒരിടവേള എടുത്തിരിക്കുകയാണ്. തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോവാന്‍, ഭര്‍ത്താവ് ഷമാസ് വലിയ പിന്തുണയാണ് തരുന്നത്.കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഗ്ലാമര്‍ ഒഴികെയുളള എന്തും ചെയ്യുമെന്ന് അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.മുമ്പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ല. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് താന്‍. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ.

മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. എന്നാല്‍ സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊും പറയാറില്ല. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയുമില്ല. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരും. സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല.

ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. സീരിയലുകളുടെ കാര്യത്തില്‍ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയില്‍ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും പറയില്ല എന്നാണ് സജിത നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

 

 

Related posts