ഏറ്റവും കൂടുതൽ നന്ദി തന്റെ ഭാര്യയോടാണ്. കാരണം ഇത്! മനസ്സ് തുറന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവൻ!

ജനപ്രീതിയിൽ ഏറെ മുൻപിൽ നിൽക്കുന്ന മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പരമ്പരയിലെ ശിവൻ അഞ്ജലി ജോഡികൾക്കും നിരവധി ആരാധകരാണ് ഉള്ളത്. സജിനും ഗോപികയുമാണ് ഈ വേഷത്തിൽ എത്തുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ സജിൻ. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെയും വിവാഹം. ഷഫ്നയിലൂടെയാണ് സജിൻ സീരിയൽ രംഗത്തേക്ക് എത്തുന്നത്. 11 വർഷം അവസരം തേടി നടന്ന ശേഷമാണ് സജിൻ സിനിമയിൽ എത്തിയത്. ശിവൻ എന്ന കഥാപാത്രത്തിന് വേണ്ടി മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയപ്പോൾ തന്നെ സ്‌നേഹിയ്ക്കുന്ന ഓരോരുത്തർക്കും നന്ദി പറയാൻ സജിൻ മറന്നില്ല.

വാക്കുകളിങ്ങനെ, എന്റെ ആദ്യത്തെ അവാർഡ് ആണ് മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ്, അതും എന്റെ ആദ്യത്തെ സീരിയലായ സാന്ത്വനത്തിന് ലഭിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഇന്ന് ഈ പുരസ്‌കാരത്തിന് ഞാൻ അർഹനായത്, അവരോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു. പുരസ്‌കാരത്തിന് എന്നെ പരിഗണിച്ചവർക്കും നന്ദി.

ഈ പുരസ്‌കാരം വാങ്ങി ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ കുറച്ച് ആൾക്കാരോട് നന്ദി പറയാതെ വയ്യ. ഞങ്ങളുടെ പ്രൊഡ്യൂസറായ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയ്ക്കും ആണ് ആദ്യത്തെ നന്ദി. അവരാണ് എന്നെ ശിവന് വേണ്ടി തിരഞ്ഞെടുത്തത്. ഞങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായ സജിത്ത് ചേട്ടനോടും നന്ദിയുണ്ട്. സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യനും ഫുൾ ടീമിനും നന്ദി പറയാൻ സജിൻ മറന്നില്ല. പിന്നെ ഏറ്റവും വലിയ നന്ദി തന്റെ ഭാര്യ ഷഫ്‌നയ്ക്ക് ആണ് എന്ന് സജിൻ എടുത്ത് പറഞ്ഞു. ഷഫ്‌ന മുഖാന്തരമാണ് താൻ ഈ സീരിയലിലേക്ക് എത്തിയത്. അഭിനയിക്കണം നടൻ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് അവസരങ്ങൾ നോക്കി പോയപ്പോഴും ഫുൾ പിന്തുണ നൽകിയ ആളാണ് ഭാര്യ ഷഫ്‌ന എന്നും, ഷഫ്‌ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത്.

Related posts