മലയാള സിനിമയിലെ മുന്തിയ ഇനം കോഴിയായ നടന് പെണ്ണിനെ വേണം! പ്രേക്ഷകരുടെ പ്രിയപ്പെട്ട വിനീത് പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. ഒരു അമ്മയുടെ മകളുടെയും കഥയാണ് ഈ സീരിയല്‍ പറയുന്നത്. അലീന ടീച്ചറിനും അമ്പാടിക്കും നിരവധി ആരാധകാരാണ് ഉള്ളത്. ഇതില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് സജിന്‍ ജോണ്‍. വിനീത് എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയില്‍ സജിന്‍ അവതരിപ്പിക്കുന്നത്.

ഒരുപാട് നന്മയുള്ള ഒരു പാവം കഥാപാത്രമാണ് വിനീത്. ഇതില്‍ അപര്‍ണ എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവ് ആയിട്ടാണ് ഇപ്പോള്‍ വിനീത് അഭിനയിക്കുന്നത്. സീരിയലില്‍ വിവാഹിതനായെങ്കിലും റിയല്‍ ലൈഫില്‍ സിംഗിള്‍ ആണ് ഈ താരം. ബാച്ചിലര്‍ ലൈഫ് ആസ്വദിയ്ക്കുന്ന സജിന് ഒരു വിവാഹ പരസ്യം നല്‍കുകയാണ് കുടുംബ വിളക്ക് എന്ന സീരിയലില്‍ അനിരുദ്ധ് ആയി എത്തുന്ന ആനന്ദ് നാരായണന്‍. ഇവര്‍ പങ്കുവെച്ച വീഡിയോയില്‍ നടന്‍ മിഥുനും ഉണ്ട്.

‘മലയാള സിനിമയിലെ മുന്തിയ ഇനം കോഴിയായ നടന് പെണ്ണിനെ വേണം’ എന്നാണ് ആനന്ദ് നല്‍കിയ പരസ്യ വാചകം. സിംഗിള്‍ ആണ് എന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ട്. വരുന്നതില്‍ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടാല്‍ മുന്നോട്ട് പോകാം എന്നാണ് ആലോചന എന്ന് സജിന്‍ പറയുന്നു. ഇതുവരെ പ്രണയം ഒന്നും ഇല്ല എന്നും, വിവാഹ ആലോചന ഇപ്പോള്‍ കാര്യമായി നടക്കുന്നുണ്ട് എന്നമാണ് നടന്‍ പറഞ്ഞത്.

 

Related posts