മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പ്രേക്ഷക പ്രീതിയുടെ കാര്യത്തിലും ഒന്നാമതാണ് പരമ്പര. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങി വലിയൊരു താര നിര തന്നെ പരമ്പരയിൽ അണിനിരക്കുന്നുണ്ട്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സജിൻ ഗോപിക ജോഡികൾ അവതരിപ്പിക്കുന്ന ശിവൻ അഞ്ജലി എന്നീ കഥാപാത്രങ്ങൾക്ക് ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്. സിനിമ സീരിയൽ രംഗത്ത് ഇന്ന് ഏറെ സജീവമാണ് സജിൻ. പ്രശസ്ത സിനിമ സീരിയല്‍ താരം ഷഫ്‌നയാണ് സജിന്റെ ജീവിത സഖി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെയും വിവാഹം. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ഷഫ്‌നയും സജിനും.
സജിനും ഷഫ്‌നയും ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് സജിന്റെയും ഷഫ്‌നയുടെയും ന്യു ഇയര്‍ ആഘോഷത്തിന്റെ വീഡിയോയാണ്. പരസ്പരം സ്‌നേഹ ചുംബനം നല്‍കികൊണ്ടാണ് ഇരുവരും പുതു വര്‍ഷത്തെ സ്വീകരിച്ചത്. സജിന്റെയും ഷഫ്‌നയുടെയും ലിപ് ലോക്ക് ആരാധകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. പുതുവത്സരാശംസ നേര്‍ന്നുകൊണ്ടാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram