സത്യത്തിൽ ഞാൻ കണ്ണടച്ച് പേടിച്ച് ബോറായിട്ടാണ് അത് ചെയ്തത്!! സജിനും ഷഫ്നയും മനസ്സ് തുറക്കുന്നു.

സജിനും ഷഫ്നയും മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ ദമ്പതികളാണ്. ഇരുവരും ഓരോ മിനിസ്‌ക്രീൻ പരമ്പരകളിലായി അഭിനയിച്ചു തകർക്കുകയാണ്. ഇരുവരും ഒന്നിച്ചിട്ട് എട്ട് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും പുതുമോടികളെപ്പോലെ ഓരോ ദിവസവും ആസ്വദിക്കുകയാണ് സജിനും ഷഫ്നയും. സാന്ത്വനം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെയാണ് സജിൻ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. സജിനും ഷഫ്നയും പ്ലസ് ടു എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഒരു അഭിമുഖത്തിൽ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഇത്തവണ ഓണം ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വളരെ വിരളമായിട്ടാണ് അത്തരത്തിൽ ഓണം വീട്ടിൽ ആഘോഷിക്കാൻ പറ്റുന്നത്. അന്ന് വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ദേവദൂതർ പാടി പാട്ടിന് കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഡാൻസ് ചെയ്തത്. ഞാനൊരു പൂരപ്പറമ്പിലാണെന്ന് സങ്കൽപ്പിച്ച് കണ്ണടച്ച് വെറുതെ ചെയ്തതാണ്. സത്യത്തിൽ കണ്ണടച്ച് പേടിച്ചാണ് ചെയ്തത്. ഞാൻ ആകെ ബോറായിട്ടാണ് അത് ചെയ്തത്’ സജിൻ പറയുന്നു. എന്നാൽ, ഇക്ക നന്നായി ചെയ്തിരുന്നു ചാക്കോച്ചന്റെ ഡാൻസ്. എന്നെ വിളിച്ച് പറഞ്ഞത് വളരെ ബോറായിട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്. ‌ഇക്കയുടെ ഡാൻസ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. എന്ന് ഷഫ്‌ന പറയുന്നു. അതുപോലെ പെട്ടന്നുള്ള തീരുമാനമായിരുന്നു ഭാവനയുടെ ഡയറക്ഷനിൽ ചെയ്ത ഡാൻസ്. ഒരു മണിക്കൂറിൽ വെറുതെ ചെയ്തൊരു റീലായിരുന്നു അത് എന്നും ഷഫ്ന പറഞ്ഞു. ഞങ്ങൾ പരസ്പരം എപ്പോഴും സപ്പോർട്ട് ചെയ്ത് നിൽക്കാറുണ്ട്. വിവാഹശേഷം ഷഫ്നെ അഭിനയിക്കാൻ നിർബന്ധിച്ചത് ഞാനായിരുന്നു.

എന്റെ വിവാഹം കഴിഞ്ഞ ശേഷം സീരിയലുകളിൽ നിന്നാണ് അവസരം വന്നിരുന്നത്. ആദ്യം ചെയ്യുന്നില്ലെന്ന് വിചാരിച്ചാണ് ഇരുന്നത്. പിന്നെ ഒരു വർഷത്തേക്ക് ബോറടി മാറ്റാൻ എന്ന തരത്തിലാണ് അഭിനയിച്ച് തുടങ്ങിയത്’ ഷഫ്നയും സജിനും പറഞ്ഞു. ഞങ്ങൾ പരസ്പരം സ്പേസ് കൊടുത്താണ് ജീവിക്കുന്നത്.’ അതുകൊണ്ട് തന്നെ ലൈഫ് ബോറടിക്കുന്നില്ല. ഞങ്ങൾ പുറത്ത് പോകുമ്പോൾ ഞാൻ ഇക്കാക്ക് വാരികൊടുക്കും. പക്ഷെ ആൾക്ക് അത് വാങ്ങിക്കാൻ ഭയങ്കര മടിയാണ്. അങ്ങനെ മടികാണിക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് ഭര്യയല്ലേ തരുന്നത് പിന്നെ എന്തിനാണ് മടി കാണിക്കുന്നതെന്ന്.  ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായ ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച് അഭിനയരംഗത്തെത്തിയ ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു. ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം. പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.

Related posts