ഐസിയുവിലേക്ക് മാറ്റണം എന്നും ഡോക്ടർ പറഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല!

ലോകത്തെ മുഴുവൻ ആശങ്കയിൽ ആക്കിയിരിക്കുന്നയാണ് കോവിഡിന്റെ രണ്ടാം തരംഗം. ഈ രണ്ടാം വരവിൽ കുട്ടികളിലേക്ക് വൈറസ് കൂടുതലായി വ്യാപിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇത് കുട്ടികൾക്ക് പലവിധത്തിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് . തന്റെ മകൾക്ക് ഈ സാഹചര്യത്തിൽ കോവിഡ് വന്നതിന്റെ അനുഭവം വിവരിക്കുകയാണ് നടൻ സാജൻ സൂര്യ. ഹൃദയം നുറുങ്ങി പോയി അസുഖം മൂർച്ഛിച്ചപ്പോൾ മകളെ ഐസിയുവിലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോൾ എന്നാണ് ഈ അച്ഛൻ എഴുതുന്നത്. സാജന്റെ മകളെ ഇക്കഴിഞ്ഞ മാർച്ചിലാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനകൾക്ക് ശേഷം സാധാരണ പനിയാണെന്ന് പറഞ്ഞു ആശുപത്രി വിട്ടെങ്കിലും പിന്നീടാണ് കോവിഡ് ആണെന്ന് അറിഞ്ഞത് എന്ന് താരം പറയുന്നു.

മകളുടെ കൊവിഡ് അനുഭവങ്ങൾ പങ്കുവെച്ചു സാജൻ സൂര്യ; കുട്ടികളുടെ കാര്യത്തിൽ അതുക്കും മേലെ കെയർ വേണമെന്നും താരം

മാർച്ചിൽ മോൾക്ക് പനി വന്നപ്പോൾ സാധാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടിൽ വന്ന് കോവിഡ് ഇല്ലന്ന് ആശ്വസിച്ച് ഉറങ്ങി. ഇടവിട്ടുള്ള പനി 102 ഡിഗ്രിക്ക് മുകളിൽ അടുത്ത ദിവസം. തിരുവനന്തപുരത്തെ ജി ജി ഹോസ്പിറ്റലിൽ രാത്രി പി ആർ ഓ സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ പി പീഡിയാട്രിക് ഡോക്ടർ രേഖ ഹരി എമർജൻസിയിൽ വന്ന് കാണും എന്നറിയിച്ചു.രക്ത പരിശോധനയിലെ ചില കുഴപ്പങ്ങൾ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ യൂറിൻ കൾച്ചർ റിപ്പോർട്ട് വന്നു അതനുസരിച്ചു ഹൈ ആന്റി ബയോട്ടിക്‌സ് നൽകി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല. പനി വരുമ്പോൾ 3 പുതപ്പും മൂടി ഞങ്ങൾ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും റബ്ബ്‌ ചെയ്തിട്ടും തുണി വെള്ളത്തിൽ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു.ഡോക്ടർക്ക് സംശയം തോന്നി കോവിഡ് വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങൾക്ക് കോവിഡ് വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. ആന്റി ബോഡി ടെസ്റ്റിൽ ഭാര്യക്കും മോൾക്കും കോവിഡ് വന്നു പോയി എന്ന് വ്യക്തമായി എനിക്ക് ഇല്ലതാനും, സാജൻ എഴുതി. എന്നാൽ മകളുടെ ആന്തരീക അവയവങ്ങൾക്ക് വീക്കം ഉണ്ടെന്നും ഐസിയുവിലേക്ക് മാറ്റണം എന്നും ഡോക്ടർ പറഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നും സാജൻ പറയുന്നു.

മീനൂവിൻറെ എല്ലാ ഇന്റെര്ണല് ഓർഗൻസിനും ഇൻഫ്ലമേഷൻ വന്നു ബ്രെയിൻ ഒഴിച്. പീഡിയാട്രിക് ഐ സി യു ലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ പിടിച്ചു നില്ക്കാൻ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകൾ പോരായിരുന്നു.പിന്നെ ഉള്ള 3 ദിവസത്തെ ഐ സി യു ജീവിതത്തിൽ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി. 3 ദിവസത്തെ ട്രീറ്റ് മെന്റ് മീനുനെ മിടുക്കിയാക്കി ഇൻജെക്ഷൻ എടുക്കാൻ വന്ന എല്ലാ സിസ്റ്റേഴ്സിനോടും നാളെ അവൾ ഡോക്ടർ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ. എന്ന ചോദ്യം നെഞ്ചിൽ മുറിവുണ്ടാക്കി കടന്നു പോയി. 2 ദിവസം കൂടി കിടക്കേണ്ടതാ പക്ഷെ നാളെ പൊക്കോ എന്ന് ഡോക്ടർ രേഖ പറഞ്ഞതും മോൾടെ ആ ചോദ്യം കൊണ്ടാകാം. 7 ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ വിടുമ്പോ അവൾക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവൾ ചോദിച്ചു അമ്മ എന്റെന്നു കുറെ ബ്ലഡ് എടുത്താലോ അതൊക്കെ തിരിച്ചു എപ്പൊ തരും അതുവരെ എനിക്ക്‌ ബ്ലഡ് കുറയില്ലെന്നു, സാജൻ തന്റെ കുറിപ്പിൽ പറയുന്നു. അടുത്ത കോവിഡ് തരംഗം കുട്ടികളെ കൂടുതലായി ബാധിക്കും എന്ന വാർത്തകൾ നിലനിൽക്കെ, വളരെയധികം കരുതൽ എടുക്കണം എന്നും താരം എല്ലാവരെയും ഓർമിപ്പിച്ചു.

അടുത്ത കോവിഡ് തരംഗം കുട്ടികളെ കൂടുതൽ ബാധിക്കും എന്ന് കേട്ടു. കുട്ടികൾക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങൾ അനുഭവിച്ചതാണ്. ഞങ്ങൾ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷെ അതും പോരാ അതുക്കും മേലെ കെയർ വേണം എന്ന് ഓർമ്മിപ്പിക്കട്ടെ, നടന്റെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. സ്ത്രീജന്മം, കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലിൽ തിളങ്ങിയ താരം, ഒരു ഇടവേളക്ക് ശേഷം ജീവിത നൗക എന്ന സീരിയലിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിരിയിടുന്നു, സീരിയൽ അവസാനിച്ചു എങ്കിലും സാജന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

 

 

Related posts