തൈമൂറിന് കുഞ്ഞനുജൻ പിറന്നു!

ബോളിവുഡ് ആരാധകരുടെ പ്രിയ താരജോഡിയാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. കാത്തിരിപ്പുകള്‍ക്ക് അവസാനമായി കരീനയ്ക്കും സെയ്ഫിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു . തൈമുറിന് ഇപ്പോൾ ഒരു കുഞ്ഞനുജന്‍ എത്തിയിരിക്കുന്നു. കുടുംബത്തിലേക്ക് പുതിയ അംഗം എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയും സന്തോഷത്തില്‍ പങ്കുചേരുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

Image result for kareena kapoor with taimur and saif

ഇന്ന് രാവിലെ നാലു മണിയോടെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു  കുഞ്ഞ് ജനനിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് സെയ്ഫും കരീനയും ലോകത്തെ അറിയിച്ചത്. അന്നു മുതല്‍ ആരാധകരും അവര്‍ക്കൊപ്പം ആരാധകരും കാത്തിരിക്കുവായിരുന്നു.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സെയ്ഫും കരീനയും വിവാഹീതരാകുന്നത്. ടഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും അടുക്കുന്നത്. പിന്നീട് നാളുകള്‍ നീണ്ട പ്രണയം. ഒടുവില്‍ കാത്തിരുന്ന വിവാഹം നടക്കുന്നത് 2012 ൽ ആയിരുന്നു. 2016 ഡിസംബര്‍ 20ന് കരീന തൈമുറിന് ജന്മം നല്‍കി. ജനിച്ചത് മുതല്‍ തൈമുര്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.

 

Related posts