സായി പല്ലവി വിവാഹിതയാകുന്നു! വാർത്തകൾക്ക് ആക്കം കൂട്ടി താരത്തിന്റെ ആ തീരുമാനം!

സായി പല്ലവി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ്. സായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ്. പിന്നീട് താരത്തിന് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. തെന്നിന്ത്യയിലെ തന്നെ സൂപ്പർ നായികയായി സായി മാറി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും താരം തിളങ്ങി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. അഭിനയത്തോടൊപ്പം മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ നടി അധികം മേക്ക്അപ്പ് ഉപയോഗിക്കാറില്ല.

ഇപ്പോഴിതാ സായി പല്ലവി വിവാഹിതയാവുന്നു എന്ന വാർത്തയാണ് പരക്കുന്നത്. ഉടനൊന്നും താൻ വിവാഹത്തിന് തയ്യാറാവില്ലെന്ന് എൻ ജി കെ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ നടൻ സുര്യയുമായി നടത്തിയ ഒരു പഴയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. താൻ ഉടൻ വിവാഹം കഴിയുന്നില്ലെന്ന് തീരുമാനിച്ചതിന് ഒരു വിചിത്രമായ കാരണവും അന്ന് സായി പല്ലവി പറഞ്ഞു. താൻ വിവാഹം കഴിച്ചാൽ ഭർത്താവിനൊപ്പം ജീവിക്കേണ്ടി വരുമെന്നും മാതാപിതാക്കളെ തനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി. മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരിക്കാനും അവരെ പരിപാലിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിക്കുന്നത് അതിന് ഒരു തടസ്സമാവുമെന്നും പറഞ്ഞാണ് അന്ന് താരം വിവാഹം വേണ്ടെന്ന് വെച്ചത്.

വിരാട പർവ്വത്തിന്റെ റിലീസിന് ശേഷം താരം വിവാഹത്തിന് തയ്യാറാവുകയാണെന്നും. സായി പല്ലവിക്ക് അനിയോജ്യനായ വരനെ കുടുംബം തേടുകയാണെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ശ്യാം സിംഹ റോയിക്ക് ശേഷം അടുത്തതായി താരത്തിന്റെ ഒരു ചിത്രവും പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം നൽകിയതിനാൽ സായി പല്ലവി പുതിയ പ്രോജക്റ്റുകളിൽ ഒപ്പിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

Related posts