പുരുഷന്മാരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്! സായി പല്ലവി പറയുന്നു!

സായ് പല്ലവി മലയാളികളുടെ പ്രിയ നടിയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി സജീവമായിരിക്കുകയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ചുംബന രംഗങ്ങളിൽ അഭിനയിക്കാനും ഗ്ലാമർ പ്രകടനങ്ങൾ നടത്താനും തനിക്ക് താത്പര്യമില്ലെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. ഒപ്പം ഒരു ഫെയർനസ് ക്രീമിന്റെ പരസ്യവും സായ് പല്ലവി നിരസിച്ചിരുന്നു. കോടികൾ വാഗ്ദാനം ചെയ്തപ്പോഴും താരം ആ അവസരം നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

സായി പല്ലവിയുടെ വാക്കുകള്‍, എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ. പുരുഷന്മാരേക്കാള്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. പ്രണയം തോന്നാത്തവര്‍ ഉണ്ടാവില്ലല്ലോ. ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക. എനിക്കൊരുപാട് ഷെയ്ഡ്സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്.

മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ജിമ്മില്‍ പോകാറില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പറഞ്ഞത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്. അതുകൊണ്ട് തന്നെ പ്രാക്ടീസ് മുടക്കാറില്ല. എന്റെ വര്‍ക്കൗട്ട് ഡാന്‍സ് തന്നെയാണ്. അത് ഞാന്‍ തടി കുറയ്ക്കാന്‍ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാന്‍സ് അത് ചെയ്യുന്നു എന്ന് മാത്രം സായി പല്ലവി പറഞ്ഞിരുന്നു.

Related posts