ഒരിക്കലും നികത്താനാകാത്തതല്ലേ അമ്മയുടെ നഷ്ടം! മനസ്സ് തുറന്ന് സാഗർ സൂര്യ

കുരുതി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്കെത്തിയ താരമാണ് സാ​ഗർ സൂര്യ. തന്റെ ആദ്യ ചിത്രമായ കുരുതിയെ എല്ലാവരും പ്രശംസിക്കുമ്പോൾ അത് കാണാൻ തന്റെ അമ്മ ഇല്ലെന്ന വിഷമത്തിലാണ് സാ​ഗർ സൂര്യ. ഇപ്പോൾ താൻ സിനിമാ രംഗത്ത് എത്തിയതിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം, വാക്കുകൾ

ഓഡിഷന്റെ വീഡിയോ പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹം ഓക്കെ പറഞ്ഞതിന് ശേഷമാണ് തന്നെ തിരഞ്ഞെടുത്തത്. പിന്നീട് സിനിമ റിലീസായിക്കഴിഞ്ഞ് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് തന്റെ അഭിനയത്തെക്കുറിച്ച് നല്ലത് പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആകാശത്തിന് താഴെയും മുകളിലുമുള്ള എന്തിനെക്കുറിച്ചും അറിവുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വിരാജിനോട് ഒരു ചെറിയ കള്ളം പോലും പറയാൻ പറ്റില്ല. കഴിഞ്ഞ വർഷം ജൂണിലായിരുന്നു അമ്മയുടെ മരണം. ഒരിക്കലും നികത്താനാകാത്തതല്ലേ അമ്മയുടെ നഷ്ടം. അമ്മ അടിപൊളിയായിരുന്നു. തന്നെ എന്നും മോട്ടിവേറ്റ് ചെയ്തത് അമ്മയായിരുന്നു. താൻ അഭിനയിക്കുന്നതിൽ ഏറ്റവും സന്തോഷവും അമ്മയ്ക്കായിരുന്നു.

തട്ടീം മുട്ടീം എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സാഗർ സൂര്യ. സീരിയലിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു സാഗറിന്റെ അമ്മ മിനിയുടെ മരണം. കഴിഞ്ഞ വർഷം ജൂൺ 11ന് ആയിരുന്നു മിനി മരിച്ചത്. താൻ അമ്മക്കുട്ടിയായിരുന്നുവെന്നും അമ്മയായിരുന്നു തന്റെ സിനിമാമോഹങ്ങൾക്ക് പ്രചോദനമെന്നും സാഗർ മുൻപും പറഞ്ഞിരുന്നു.

Related posts