അവർ പണം തട്ടുന്നവർ,സൂക്ഷിക്കുക! വൈറലായി സാധികയുടെ പോസ്റ്റ്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. അഭിനയത്തിൽ മാത്രമല്ല മോഡലായും തിളങ്ങുന്ന താരമാണ് സാധിക. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ നടി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും സാധിക കാണിക്കാറില്ല. ഗ്ലാമറസ് ചിത്രങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടൽ നടക്കുന്നുവെന്ന് പറയുകയാണ് താരം. സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളിൽ താൻ അംഗമല്ല. അതിനാൽ അത്തരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തന്റെ പേരിൽ ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കുമെന്നും താരം പോസ്റ്റിൽ പറയുന്നു.

പെണ്ണിനെ കാണുമ്പോൾ കൺട്രോൾ‌ പോകുന്ന ചേട്ടൻമാരുടെ സപ്പോർട്ട് വേണ്ട'; സാധിക |  sadhika venugopal | serial actress | facebook | response | reply | cyber  attack

നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യൽ മീഡിയയിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ പ്ലാറ്റ്‌ഫോമിലോ ഞാൻ അംഗമല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്‌ഫോമുകളിൽ ഞാൻ ആണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു. പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്ന്, പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും മറ്റും പറഞ്ഞ് പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആണ്. എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവെക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.

Sadhika Venugopal Latest Viral Photoshoot in Saree - Indianrays.com

ഞാൻ ഒരാൾക്കും അങ്ങോട്ട് മെസേജ് അയക്കുകയോ വിളിക്കുകയോ ചാൻസ് ഓഫർ ചെയ്യുകയോ പണം ചോദിക്കുകയോ ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. പല ഡേറ്റ്, ദേസി അപ്ലിക്കേഷനുകളിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ച് ചെന്നുചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല. ഓരോ സൈറ്റും തേടി കണ്ടുപിടിച്ച് ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പമുള്ള കാര്യമല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും. സെലിബ്രിറ്റികളുടെ മാത്രമല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായും സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്‌സ് ഉണ്ടാകൂ, അതിനു വേണ്ടി ആണ് ഇത് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ. എന്റെ പേരിലുള്ള വെരിഫിക്കേഷൻ ഇല്ലാത്ത ഏതെങ്കിലും അക്കൗണ്ടിൽ നിന്നോ ഫാൻ പേജിൽ നിന്നോ എന്തെങ്കിലും തെറ്റായ സന്ദേശങ്ങൾ ലഭിക്കുന്നപക്ഷം ദയവായി എന്നെ അറിയിക്കുക എന്നാണ് താരം പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

Related posts