ആരാധകന്റെ പ്രണയലേഖനത്തിനു മറുപടി നൽകി സാധിക, ഉടൻ വിവാഹം നടക്കാൻ പ്രാർത്ഥിക്കാമെന്ന് താരം

ആരാധകന്‍ തനിക്ക് അയച്ച പ്രണയലേഖനം പങ്കുവെച്ച്‌ നടി സാധിക വേണുഗോപാല്‍. മറുപടിയും നടി കുറിച്ചിട്ടുണ്ട്. ഒരുമിച്ച്‌ ജോലി ചെയ്ത ആളാണെന്നും ഒരുമിച്ച്‌ യാത്ര ചെയ്തിട്ടുണ്ടെന്നും കാമുകനായ ആരാധകന്‍ പ്രണയലേഖനത്തില്‍ കുറിക്കുന്നു. ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റര്‍…മനോഹരം… ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷേ എനിക്കാണെന്നു മനസിലായി… അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനിക്കിഷ്ട്ടപെട്ടു കേട്ടോ…

എന്നെ ഒരുപാട് കാലമായി ഞാന്‍ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്ബോള്‍ ഒരു സുഖം ഒക്കെ ഉണ്ട്… ആളാരെന്നു അറിയാന്‍ ഒരു കൗതുകം ഒക്കെ ഉണ്ട്. എന്നാലും വേണ്ട ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ്. എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു എന്നിട്ടുപോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളില്‍ ഒതുക്കിയിരുന്നു എന്നത് കൊണ്ടാണല്ലോ. ഒരുപാട് ആളുകള്‍ക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു എന്നെ ഞാന്‍ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്ബോള്‍ ഒരുപാട് സന്തോഷം ഉണ്ട്. അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചു അറിഞ്ഞു ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല.

ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ. ഞാന്‍ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓര്‍ക്കാം. love u too. എന്തായാലും നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടെന്ന് കല്യാണം ഒക്കെ നടക്കട്ടെ… എന്നെ ഒരുഭാഗത്തോട്ടു മാറ്റി വെച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു.

Related posts