കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തും രണ്ടാം തരംഗം ആരംഭിച്ചു എന്ന തരത്തിലാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാക്‌സിൻ കണ്ടു പിടിച്ചു എങ്കിലും പൂർണമായും കൊറോണയെ തുടച്ചു നീക്കുവാൻ നമ്മുക്ക് സാധിച്ചിട്ടില്ല. എന്നാൽ നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടുവാൻ നമ്മുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും? അതിനൊരു നുറുങ്ങുവിദ്യയുമായി എത്തിയിരിക്കുവാണ് സിനി സീരിയൽ താരം സാധിക. മഞ്ഞളും നാരങ്ങയും കൊണ്ട് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്നാണു സാധിക പറയുന്നത്. എന്നാൽ താരത്തിനെ വിമർശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തു വന്നിരിക്കുന്നത്. വിമർശനങ്ങൾക്ക് നല്ല മറുപടിയും താരം നൽകി കഴിഞ്ഞു.
ജനിതക മാറ്റം വന്ന കോവിഡ് 19 വായുവിലൂടെ പകരുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമ ആണെന്ന് സ്വയം അറിയുക. പുതിയ വൈറസ് പ്രതിരോധശേഷി കുറക്കുകയും, രക്തം കട്ടപിടിക്കുകയും,ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും വഴി അത് മരണത്തിന് വരെ കാരണം ആകുന്നു എന്നാണ് അറിയുന്നത്.
നാരങ്ങയും മഞ്ഞളും പ്രതിരോധശക്തി കൂട്ടാനുള്ള ചെലവ് കുറഞ്ഞ ഒരു ഉപാധി ആണെന്നിരിക്കെ മഞ്ഞള്‍ ഇട്ട നാരങ്ങ വെള്ളം ജീവിതചര്യയുടെ ഭാഗം ആക്കി മാറ്റുക. രോഗ പ്രതിരോധം ആണ് രോഗ ശമനത്തേക്കാള്‍ നല്ലത്. സ്പൂണ്‍ ഫീഡിങ് ആവശ്യം ഉള്ളവര്‍ക്കായി ഇത് കോവിഡിനുള്ള മെഡിസിന്‍ ആണെന്ന് അല്ല ഇതിന്റെ അര്‍ത്ഥം ഇമ്മ്യൂണിറ്റി കൂട്ടാന്‍ ഒരുപരിധിവരെ സഹായിക്കുന്നു എന്ന് മാത്രം. കരുതലും ജാഗ്രതയും പ്രതിരോധവും കരുതാകട്ടെ, കോവിഡിനെക്കാള്‍ ഭീകരമായ സമൂഹ കീടങ്ങള്‍ ഇവിടെ എന്ത് പറഞ്ഞാലും ചൊറിയാന്‍ ഉണ്ടാകും എന്നറിയാം. അപ്പൊ എങ്ങനാ തുടങ്ങല്ലേ? എന്നാണ് താരം പറയുന്നത്.