മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. മലയാള മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയകളിലൂടെ തന്റെ ആരാധകരോട് സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ൽ തന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വൈറലാവാറുമുണ്ട്. തന്റെ നിലപാടുകൾ പരസ്യമായി വ്യക്തമാക്കാൻ താരത്തിന് ഒരു മടിയും ഇല്ല. സൈബർ ആക്രമണങ്ങൾക്കെതിരെ പലപ്പോഴും സാധിക ശബ്ദമുയർത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അഭിനയിക്കാൻ ചെല്ലുമ്പോൾ ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളും വിദ്യാർത്ഥിയായിരിക്കെ നേരിട്ടിട്ടുള്ള ചൂഷണങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വാക്കുകളിങ്ങനെ, ഞാൻ മുമ്പും പല അഭിമുഖങ്ങളിലും എനിക്കുണ്ടായ ചൈൽഡ് അബ്യൂസിനെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ ആ അഭിമുഖം കണ്ട ആളുകൾ എന്നെയാണ് കളിയാക്കി കമന്റ് ചെയ്തത്. എനിക്ക് അഞ്ചോ, ആറോ വയസ് മാത്രമായിരുന്നു ആ ചൂഷണം നടക്കുമ്പോൾ പ്രായം. അതുകൊണ്ട് തന്നെ ഇപ്പോൾ അതെ കുറിച്ച് പറയുമ്പോൾ കരയണമെന്ന് നിർബന്ധമില്ലല്ലോ. ‘പക്ഷെ കരഞ്ഞ് പറഞ്ഞാലെ വാല്യുവുണ്ടാകൂ എന്നുള്ള തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ. ഞാനൊക്കെ സ്കൂളിൽ നിന്നും പുറത്ത് വരുമ്പോൾ ഗെയിറ്റിന് മുന്നിൽ ഒരുപാട് ആളുകൾ നിൽക്കുന്നുണ്ടാകും. പലരും കയറിപ്പിടിക്കുക, അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയവയൊക്കെ ചെയ്യും. അന്ന് അതൊക്കെ അനുഭവിച്ചുവെന്നത് ഇപ്പോഴും എനിക്ക് കരഞ്ഞുകൊണ്ട് പറയാൻ ആവില്ലല്ലോ.
ഇന്റിമേറ്റ് സീനുകളുടെ ഷൂട്ട് നടക്കുന്ന ദിവസമാണെന്ന് അറിഞ്ഞാൽ അന്നത്തെ ദിവസം ആ സെറ്റിലെ എല്ലാവരും പ്രസന്റായിരിക്കും ഒരാൾ പോലും ലീവെടുക്കില്ല. ബെഡ് റൂം സീൻ ഷൂട്ടുള്ള ദിവസം അത് കാണാനുള്ള ആവേശത്തിൽ ആ സെറ്റിലെ എല്ലാവരും ഷൂട്ടിനെത്തും. ഒരു ബെഡ് റൂം സീൻ ചെയ്ത സമയത്ത് അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടതുകൊണ്ട് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമെ സെറ്റിലുണ്ടായിരുന്നുള്ളൂ. എല്ലാവർക്കും മുമ്പിൽ വെച്ച് ചെയ്യാൻ സാധിക്കില്ല. സ്വയം പറഞ്ഞ് പ്രിപ്പേറായി സീനിനെത്താൻ തന്നെ സമയം ഒരുപാട് വേണം. പ്രൊഫഷൻ അതായതുകൊണ്ട് മാത്രമാണ് നമ്മൾക്ക് അത് ചെയ്യേണ്ടി വരുന്നത്. എന്നെ കംഫർട്ടബിൾ ആക്കാനായി തലയിണയൊക്ക വെച്ചാണ് ബെഡ് റൂം സീനുകൾ ചെയ്യുന്നത്. പിന്നെ ഞാൻ അഭിനയിക്കാൻ എത്തുന്നുവെന്ന് അറിയുമ്പോൾ ആവശ്യമില്ലാത്ത സീനുകൾ കൂട്ടിച്ചേർക്കുന്ന സ്ഥിതി പലപ്പോഴും ഞാൻ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.