സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റല്ല. പക്ഷെ ഇത് ശ്രദ്ധിക്കണം! വൈറലായി സാധികയുടെ വാക്കുകൾ!

മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. മലയാള മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയകളിലൂടെ തന്റെ ആരാധകരോട് സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ൽ തന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വൈറലാവാറുമുണ്ട്. തന്റെ നിലപാടുകൾ പരസ്യമായി വ്യക്തമാക്കാൻ താരത്തിന് ഒരു മടിയും ഇല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പലപ്പോഴും സാധിക ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ ചർച്ചയാകുന്ന ഒന്നാണ് ടാറ്റൂ. സ്ത്രീകള്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു ചെയ്യുന്നതിനെ പലരും കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കുറ്റപ്പെടുത്തലുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധിക. ടാറ്റു ചെയ്യുന്നത് ഒരിക്കലും തെറ്റല്ലെന്ന് സാധിക പറയുന്നു.

സാധികയുടെ വാക്കുകള്‍ ഇങ്ങനെ, ടാറ്റു ചെയ്യുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രധാനമായും ടാറ്റു ചെയ്യുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിയ്ക്കണം. ഒന്ന്, ഏത് ഡിസൈന്‍ ആണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത്, നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് ടാറ്റു ചെയ്യേണ്ടത്, മൂന്ന് ആരാണ് ചെയ്യേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കണം. ചെയ്യുന്ന ആ ഡിസൈന്‍ നിങ്ങള്‍ക്ക് ഇണങ്ങും എന്ന് ഉറപ്പ് വരുത്തണം. എല്ലാത്തിനും അപ്പുറം ടാറ്റു ചെയ്യുന്ന ആളെയും ആ സ്ഥാപനവും നന്നായി മനസ്സിലാക്കണം. അതിന് വേണ്ടി, ടാറ്റു ചെയ്യുന്നതിന് മുന്‍പ് അവിടം സന്ദര്‍ശിക്കുന്നത് വളരെ നല്ലതാണ്. ടാറ്റു ചെയ്തതിന്റെ പേരില്‍ ഇരയെ വിമര്‍ശിക്കുന്നത് നിര്‍ത്തണം.

സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂ. പീഡന അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും സന്തോഷം ഉണ്ട്. അത്തരം അവസ്ഥകളെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയണം. തെറ്റായ രീതിയില്‍ നിങ്ങളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അവകാശം ഇല്ല. അതുകൊണ്ട് പ്രതികരിക്കുന്നതില്‍ മടിച്ചു നില്‍ക്കേണ്ടതില്ല. ഒരാളുടെ പ്രതികരണം, തുറന്ന് പറച്ചിലുകള്‍ ഒരുപാട് ഇരകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

Related posts