ഒരു അമ്മായി ലുക്ക്‌ തോന്നുന്നു, ബോഡി ഷെയ്മിങ് കമന്റിന് മറുപടിയുമായി സാധിക

സാധിക വേണുഗോപാൽ മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. താരം സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമാണ്. താരം തന്റെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും എല്ലാം ഇവയിലൂടെ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും തന്റെ നിലപാടുകളും താരം യാതൊരു മടിയുമില്ലാതെ തുറന്ന് പറയാറുണ്ട്.

പലപ്പോഴും മോശം കമന്റുകൾക്കും അധിക്ഷേപ കമന്റുകൾക്കും സാധിക മറുപടി നൽകാറുണ്ട്. അടുത്തിടെ തന്റെ പേരിലുള്ള വ്യാജ ഡേറ്റിംഗ് ആപ്പിനെതിരെ സാധിക രംഗത്തെത്തിയത് വാർത്തയായിരുന്നു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ബോഡി ഷെയ്മിങ് കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം

‘അധികം തടി വക്കണ്ടാട്ടോ…. അപ്പൊ ഒരു അമ്മായി ലുക്ക്‌ തോന്നുന്നു…..’ എന്നാണ് സാധികയുടെ ഒരു പോസ്റ്റിനു താഴെ ഒരാൾ കമന്റുമായി എത്തിയത്. ഇതിന്, ‘ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ… ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാൻ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളും. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി…’എന്നാണ് സാധിക മറുപടി കുറിച്ചത്.

Related posts