അതിന് ശേഷം ഡോക്ടര്‍മാരോട് വല്ലാത്ത ബഹുമാനം തോന്നി! സാധിക പറയുന്നു!

മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. മലയാള മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയകളിലൂടെ തന്റെ ആരാധകരോട് സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ൽ തന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വൈറലാവാറുമുണ്ട്. തന്റെ നിലപാടുകൾ പരസ്യമായി വ്യക്തമാക്കാൻ താരത്തിന് ഒരു മടിയും ഇല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പലപ്പോഴും സാധിക ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

എംഎ നസീര്‍ സംവിധാനം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയില്‍ ദൈര്‍ഘ്യമുള്ള ഒരു അതിഥി വേഷം നടി അവതരിപ്പിച്ചിരുന്നു. ഡോ. ഹേമലത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഈ വേഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. സാധികയുടെ വാക്കുകള്‍ ഇങ്ങനെ, നസീര്‍ സാറിന്റെ സെറ്റിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ അത് വലിയൊരു പ്രിവിലേജ് ആണ്. പട്ടുസാരി എന്ന സീരിയലിലൂടെ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തത് അദ്ദേഹമാണ്. അമ്മ മകള്‍ എന്ന പരമ്പയില്‍ ഡോ ഹേമലതയ്ക്ക് വലിയ പങ്കുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ അമ്മയും മകളും ഒരേ സമയം ഗര്‍ഭിണിയാവുമ്പോള്‍ ചികിത്സിയ്ക്കുന്ന ഡോക്ടറാണ് സാധിക അവതരിപ്പിയ്ക്കുന്ന ഹേമലത. സീരിയലിന് വേണ്ടി ഒരു റോള്‍ ചെയ്തപ്പോള്‍ ശരിക്കുള്ള ഡോക്ടര്‍മാരോട് വല്ലാത്ത ബഹുമാനം തോന്നി.

എന്തുകൊണ്ടാണ് താന്‍ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ചെയ്യാത്തത് എന്നും സാധിക വ്യക്തമാക്കി. എനിക്ക് വളരെ ഫ്രീ ആയിരിക്കണം. മോഡലിങ് ചെയ്യണം, ആങ്കറിങും സിനിമയും ചെയ്യണം. ഒരേ ഒരു കഥാപാത്രത്തില്‍ മാത്രം നിലനില്‍ക്കുത്തിലും എനിക്ക് ഇഷ്ടം, വ്യത്യസ്തവും വെല്ലുവിളികള്‍ നിറഞ്ഞതുമായ പുതിയ ഓരോ വേഷങ്ങളും കാര്യങ്ങളും ചെയ്യുന്നതിലാണ്. ഷൂട്ടിങ് മുഴുവന്‍ ആശുപത്രിയില്‍ ആയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു ദിവസം കഴിച്ചു കൂട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. ഓരോ ദിവസവും അത് ചെയ്യുന്ന ഡോക്ടര്‍മാരെ സമ്മതിക്കണം. പ്രത്യേകിച്ചും കൊവിഡ് കാലത്ത്. ഇപ്പോള്‍ എനിക്ക് ഡോക്ടര്‍മാരോട് മുന്‍പത്തെതിനെക്കാളും അധികം ബഹുമാനം ഉണ്ട്.

Related posts