ഓരോ കോസ്റ്റ്യൂമിനും അതിന്റേതായ ഭംഗിയുണ്ട്. അതിനനുസരിച്ച് തന്നെ വസ്ത്രം ധരിക്കണം! സാധിക പറഞ്ഞത് കേട്ടോ!

മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. മലയാള മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയകളിലൂടെ തന്റെ ആരാധകരോട് സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ൽ തന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വൈറലാവാറുമുണ്ട്. തന്റെ നിലപാടുകൾ പരസ്യമായി വ്യക്തമാക്കാൻ താരത്തിന് ഒരു മടിയും ഇല്ല. സൈബർ ആക്രമണങ്ങൾക്കെതിരെ പലപ്പോഴും സാധിക ശബ്ദമുയർത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മോഡലിങ്ങിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് മനസുതുറക്കുകയാണ് സാധിക. ഒരു നല്ല മോഡലായി അറിയപ്പെടാനാണ് താൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. മോഡലിങ്ങിലൂടെയാണ് താൻ സീരിയലിലും സിനിമയിലുമൊക്കെ എത്തിയതെങ്കിലും പലർക്കും അതറിയില്ല. അതുകൊണ്ടാണ് സീരിയലിന് ശേഷം താൻ മോഡലിങ് ചെയ്തപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. സീരിയലിലെ നടൻ വേഷത്തിൽ നിന്ന് ഗ്ലാമറസ് വേഷത്തിൽ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായില്ല. ഫോട്ടോഷൂട്ടുകളോട് നേരത്തെ താൽപര്യമില്ലായിരുന്നെങ്കിലും ചെയ്ത് തുടങ്ങിയപ്പോൾ ഇഷ്ടപ്പെടുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് മോഡലിങ്ങാണ്. ഒരിക്കലും അതിനെ കൈവിടാൻ താൽപര്യമില്ല. സുഹൃത്തുക്കൾ സിനിമയോ സീരിയലോ ചെയ്യുമ്പോൾ എന്നെ വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകാറില്ല. പക്ഷേ, ഫാഷൻ ഷോയ്ക്കോ, ഫോട്ടോഷൂട്ടിനോ വിളിച്ചില്ലെങ്കിൽ സങ്കടമാകും. അവരോടെല്ലാം അവസരം ചോദിച്ച് വാങ്ങിക്കാറുണ്ട്. കോസ്റ്റ്യൂമാണ് മോഡലിങ്ങിലേക്ക് തന്നെ അട്രാക്റ്റ് ചെയ്ത ഘടകം

ഞാൻ ചെയ്യുന്നത് എക്സ്പോസിങ്ങായി ആയി എനിക്ക് തോന്നുന്നില്ല. ഓരോ കോസ്റ്റ്യൂമിനും അതിന്റേതായ ഭംഗിയുണ്ട്. അതിനനുസരിച്ച് തന്നെ വസ്ത്രം ധരിക്കണം. അല്ലാതെ എന്തെങ്കിലും കാണിച്ചിട്ട് കാര്യമില്ല. സാരി ധരിക്കുമ്പോൾ വയറൊക്കെ ചിലപ്പോൾ കാണിക്കേണ്ടി വരും. അല്ലാതെ മൂടിപുതച്ച് വച്ചാൽ സാരിയുടെ ഭംഗി കിട്ടില്ലല്ലോ. ലഹങ്കയാണെങ്കിൽ ചിലപ്പോൾ കുറച്ച് നേവലൊക്കെ കാണിക്കേണ്ടി വരും. അത് അതിന്റെ രീതിയാണ്. കോസ്റ്റ്യൂം ധരിക്കുമ്പോൾ ചുമ്മാ ഇട്ടാൽ പോരല്ലോ. അതിന്റെ ഭംഗിയിൽ തന്നെ ധരിക്കണം. അങ്ങനെ തന്നെ വസ്ത്രം ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് കംഫർട്ടബിളായ എല്ലാ വസ്ത്രങ്ങളും ഞാൻ ധരിക്കും. ബിക്കിനി ധരിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. കാരണം അത് എനിക്ക് കംഫർട്ടാവില്ല എന്നൊരു തോന്നലുണ്ട്. അവസരം കിട്ടിയിട്ടും ബിക്കിനി ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. പക്ഷേ, ബാക്കി എല്ലാം പരമാവധി ട്രൈ ചെയ്തിട്ടുണ്ട്.

Related posts