തിരക്കഥാകൃത്തായും സംവിധായകനായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സച്ചിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. അയ്യപ്പനും കോശിയുമെന്ന സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചതിന് പിന്നാലെയാണ് സച്ചി എന്ന പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞത്. സിനിമ ലോകത്തിനു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനും ആ വിയോഗം നൽകിയത് കനത്ത ആഘാതമാണ്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രിയതമ സിജി സച്ചിക്ക്. സച്ചി ഒപ്പമില്ലാതെയുള്ള വിവാഹവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പാടിയ ഗാനത്തിന്റെ വരികൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.
ഭൂമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല. അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്,സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്”, എന്ന് പറഞ്ഞുകൊണ്ട് സംവിധായക ഐഷ സുൽത്താന പങ്കിട്ട വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. സച്ചി അവസാനം സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ വിജയമായി മാറി. വാണിജ്യ സിനിമയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയമായ ശരിയാകാന്‍ ശ്രമിച്ച സിനിമ കൂടിയായിരുന്നു അയ്യപ്പനും കോശിയും.
കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സച്ചി. മുപ്പതോളം അമ്വചര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത സച്ചി നൂറോളം വേദികളില്‍ നടനായിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആയിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദം ഉണ്ടായിരുന്നില്ല. സിഐയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് തിരക്കഥയെഴുതി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങള്‍ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി- സേതു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട്.