ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു! വൈറലായി സബിറ്റയുടെ വാക്കുകൾ!

ചക്കപ്പഴം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഹാസ്യത്തിൽ പൊതിഞ്ഞ ഒരു കുടുംബ പരമ്പരയാണ് ചക്കപ്പഴം. ഈ പരമ്പരയ്ക്ക് ആരാധകരും നിരവധിയാണ്. പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്‌ സബിറ്റ ജോര്‍ജ്ജ്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്. ഇപ്പോൾ തന്റെ അച്ഛനെ കുറിച്ച് സബീറ്റ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അസുഖത്തെ തുടർന്ന് അവശനായ പിതാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറിപ്പിങ്ങനെ,

ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു…. തല തൂത്തുറക്കി… കൈകൾ മുറുകെപ്പിടിച്ചു. എപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചൈയ്യുന്നു. പ്രാർഥനകൾ തുടരണേ…. ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എപ്പോഴും നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി….’ സബീറ്റ കുറിച്ചു.

Related posts