ചില സമയങ്ങളിൽ നിശബ്ദതയാണ് നല്ലത്! ചക്കപ്പഴത്തിൽ ലളിതാമ്മയായി ഇനി സബിറ്റ ഇല്ല!

ചക്കപ്പഴം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഹാസ്യത്തിൽ പൊതിഞ്ഞ ഒരു കുടുംബ പരമ്പരയാണ് ചക്കപ്പഴം. ഈ പരമ്പരയ്ക്ക് ആരാധകരും നിരവധിയാണ്. പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്‌ സബിറ്റ ജോര്‍ജ്ജ്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ താരം പങ്കുവച്ച പോസ്റ്റാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്.

ചക്കപ്പഴം എന്ന പരമ്പരയിൽ ഇനി ലളിതാമ്മ എന്ന കഥാപാത്രമായി തുടരാൻ സാധിക്കില്ല എന്നാണ് താരം അറിയിച്ചിരിക്കുന്നത്. അതേസമയം കാരണം എന്താണ് എന്നതിനെക്കുറിച്ചും താരം ഒരു കാര്യം പറയുന്നുണ്ട്. താരം പറയുന്നത് ഇങ്ങനെ, നിങ്ങൾ നൽകിയ സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി. ഇനി ലളിതാമ്മ എന്ന കഥാപാത്രമായി തുടരാൻ സാധിക്കില്ല. കാരണങ്ങൾ പറയുവാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല. ചില സമയങ്ങളിൽ നിശബ്ദതയാണ് നല്ലത്. തുടർന്ന് എവിടെയെങ്കിലും ഒക്കെ വെച്ച് നമ്മൾ കണ്ടുമുട്ടും എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ ഇല്ലെങ്കിലും ചക്കപ്പഴം എന്ന പരമ്പര നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. കഴിയുവോളം ചേർത്ത് നിർത്തുക എന്നുമാണ് താരം കുറിച്ചത്.

അതേസമയം ഈ കഥാപാത്രമായി മറ്റൊരാളെ ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. അതേസമയം തുടർന്നുള്ള നടിയുടെ പ്രയാണത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ആരാധകർ ഒപ്പത്തിനൊപ്പം ഉണ്ട്.

Related posts