ചക്കപ്പഴം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഹാസ്യത്തിൽ പൊതിഞ്ഞ ഒരു കുടുംബ പരമ്പരയാണ് ചക്കപ്പഴം. ഈ പരമ്പരയ്ക്ക് ആരാധകരും നിരവധിയാണ്. പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സബിറ്റ ജോര്‍ജ്ജ്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ താൻ പരമ്പരയില്‍ നിന്നും പിന്മാറുന്നതായി സബിറ്റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത് ചക്കപ്പഴം കുടുംബത്തിന് ഒപ്പമുള്ള ചിത്രത്തിന് ഒപ്പം താരം പങ്കുവെച്ച കുറിപ്പുമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള അവസാന ചിത്രം എന്ന് എഴുതി കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ തന്റെ സീരിയല്‍ ഓര്‍മയും പങ്കുവെച്ചിട്ടുണ്ട്. പരമ്പരയിലെ തന്റെ അവസാനത്തെ എപ്പിസോഡ് ടെലികസ്റ്റ് ചെയ്തതിന് ശേഷമാണ് നടി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ, ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, പ്രത്യേക പരിഗണന ആവശ്യപ്പെടുകയോ ചെയ്യുമ്പോഴുള്ള എന്റെ വഴക്കു പറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ വലിയ ഹാപ്പി ഫാമിലിയാണ്. മുത്തശ്ശി മുതല്‍ കണ്ണാപ്പിവരെ. ഒരു കാര്യത്തില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ( മുന്‍പ് പോയവര്‍ക്കും, ഇത് വരെ ഒന്നിച്ചു നിന്നവര്‍ക്കും, പുതിയ ചക്കപ്പഴത്തിലേയ്ക്ക് വിളിക്കപ്പെട്ടവര്‍ക്കും ) അഭിമാനിക്കാം. നമ്മളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭഅരിക്കാന്‍ നമ്മള്‍ ആരെയും സമ്മതിച്ചില്ല. അവസാനം വരെ. നാല് വഴിക്കു പോകുമ്പോള്‍ ഒരു വേദനയെ ഉള്ളു മനസ്സില്‍. കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്. പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകര്‍ക്കും അതിലേക്കു പൈസ മുടക്കിയവര്‍ക്കുമൊക്കെ. പ്രത്യേകിച്ച് ചക്കപ്പഴം എന്നയെരു ബ്രാന്‍ഡ് നെയിം തന്നെ ഉണ്ടാക്കാന്‍ ആദ്യം മുതല്‍ സാഹായിച്ചവര്‍ എന്ന നിലക്ക്. അതൊക്കെ പോട്ടെ,
അമ്മക്കിനി ഒരാഗ്രഹമേയുള്ളു . എന്റെ മക്കളും, കൊച്ചുമക്കളും ഒക്കെ വളര്‍ന്നു പന്തലിച്ചു അനേകര്‍ക്ക് തണലാകുന്ന ഫലവൃക്ഷങ്ങള്‍ ആയി മാറുക, സത്യസന്ധത കൈവിടാതെ. പിന്നെ നാളെ മുതല്‍ പുതിയ ചക്കപ്പഴം കണ്ടിട്ട് ഞങ്ങളെ സ്നേഹിക്കുന്ന ആരും ഈ പോസ്റ്റിന്റെ താഴെ വന്നു അതിലെ ആര്‍ട്ടിസ്റ്റുകളെ കുറ്റം പറഞ്ഞു എഴുതേണ്ട . അത് ഞങളെ സന്തോഷിപ്പിക്കുകയുമില്ല. ഒരുപാട് പ്രതീക്ഷയോടെ വന്നിരിക്കുന്ന അവരെയും നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുക എന്നും താരം പറയുന്നു. സബീറ്റയുടെ കുറിപ്പ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമായിട്ടുണ്ട്. ഏറെ വേദനയോടെയാണ് പഴയ ലളിതാമ്മയ്ക്ക് ആരാധകര്‍ യാത്ര പറയുന്നത്.