ഇപ്പോൾ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്!കോവിഡ് അനുഭവം പങ്കുവച്ച് സംവിധായകൻ ആർ എസ് വിമൽ.

സംവിധായകൻ ആർ എസ് വിമൽ സോഷ്യൽ മീഡിയയിലൂടെ തനിക്ക് കോവിഡ് വന്ന അനുഭവം വിവരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് കുറിപ്പിൽ കോവിഡിനെകുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രിവാസം, ഈ ഓടിയതൊക്കെ ഭക്ഷണത്തിനുവേണ്ടി ആയിരുന്നല്ലോ, ഇപ്പോൾ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്. അതാണ് കോവിഡ് എന്ന് അദ്ദേഹം പറയുന്നു.

ഇന്ന് നെഗറ്റീവായി. കഴിഞ്ഞ രണ്ടാഴ്ച, കോവിഡിനെ കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ. മനസ്സുകൊണ്ടും ശരീരം കൊണ്ടും തകർന്നുപോകുന്ന അവസ്ഥ. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന ബോധ്യമാക്കിയ ആശുപത്രിവാസം. ഈ ഓടിയതൊക്കെ ഭക്ഷണത്തിനുവേണ്ടി ആയിരുന്നല്ലോ, ഇപ്പോൾ ലോകത്ത് ഏറ്റവും അധികം വെറുക്കുന്നത് ഭക്ഷണമാണ്, അതാണ് കോവിഡ്.

ഭാര്യക്കാണ് ആദ്യം വന്നത്, പിന്നീട് എനിക്കും. നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ, നഴ്സിംഗ് സ്റ്റാഫ് തുടങ്ങി എല്ലാവർക്കും വളരെ വളരെ നന്ദി. ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കൊവിഡ് ചികിത്സയ്ക്കുള്ള ഫ്ലോറുകൾ കൂടി വരുന്നു. ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമോടുന്നു. ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു. ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനഃപൂർവം ശ്രമിക്കുന്നു. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു. ജാഗ്രത, അല്ലാതെ മറ്റൊന്നില്ല എന്നാണ് അദ്ദേഹം കുറിച്ചത്.

Related posts