കഥാപാത്രത്തിന് നേരിട്ട വിമർശനങ്ങൾക്ക് പിന്നാലെ ആർ ആർ ആർ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ആലിയ!

ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സംവിധായകൻ ആണ് എസ് എസ് രാജമൗലി. ബാഹുബലി ചിത്രങ്ങൾകൊണ്ട് ലോകസിനിമയുടെ തന്നെ അദ്ദേഹം പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായി ബാഹുബലി മാറിയിരുന്നു. ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ബ്രഹ്‌മാണ്ഡ ചിത്രവുമായാണ് അദ്ദേഹം മടങ്ങി വന്നത്. ജൂനിയർ എൻ ടി ആർ രാംചരൺ തേജ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രം ഇപ്പോൾ ഇന്ത്യ ഒട്ടാകെ ചർച്ച ആയിരിക്കുകയാണ്. ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. ഇരുന്നൂറ്റി അൻപത് കോടിയോളമാണ് ചിത്രം ആദ്യ ദിനം നേടിയത്. വിജയകരമായാണ് ചിത്രം പ്രദർശനം നടത്തുന്നത്.


ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് ചിത്രത്തില്‍ എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ആലിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റാസി, ഹൈവേ, ഉഡ്താ പഞ്ചാബ്, ഡിയര്‍ സിന്ദഗി പോലെ നിരൂപക പ്രശംസ നേടിയ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആലിയ ആര്‍.ആര്‍.ആറില്‍ ഏതാനും രംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു.

താരത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ആര്‍.ആര്‍.ആറുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. ഇന്‍സ്റ്റാഗ്രാമില്‍ രാജമൗലിയെ ആലിയ ഭട്ട് അണ്‍ഫോളോ ചെയ്തതായും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ നിലവില്‍ താരം രാജമൗലിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നുമുണ്ട്. അതേസമയം ചിത്രത്തിന് ഒറ്റദിവസം കൊണ്ട് 100 കോടി ലഭിച്ച വിവരവും ആലിയ ഇന്ന് പങ്കുവെച്ചിട്ടുണ്ട്. മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ ഒഴികെ മറ്റൊരു പ്രമോഷനും ആലിയ ഉണ്ടായിരുന്നില്ല എന്നതും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബോളിവുഡിലുടനീളമുള്ള താരപരിവേഷം പരിഗണിക്കുകയാണെങ്കില്‍ ആര്‍.ആര്‍.ആര്‍ ചിത്രത്തില്‍ ആലിയ ഭട്ടിന് മികച്ച കഥാപാത്രം നല്‍കുന്നതില്‍ രാജമൗലി പരാജയപ്പെട്ടുവെന്നും വിമര്‍ശനമുയരുന്നു.

Related posts