ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആര്‍ ഓ ടി ടി റിലീസ് തിയതി ഇതോ!

ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സംവിധായകൻ ആണ് എസ് എസ് രാജമൗലി. ബാഹുബലി ചിത്രങ്ങൾകൊണ്ട് ലോകസിനിമയുടെ തന്നെ അദ്ദേഹം പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായി ബാഹുബലി മാറിയിരുന്നു. ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ബ്രഹ്‌മാണ്ഡ ചിത്രവുമായാണ് അദ്ദേഹം മടങ്ങി വന്നത്. ജൂനിയർ എൻ ടി ആർ രാംചരൺ തേജ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രം ഇപ്പോൾ ഇന്ത്യ ഒട്ടാകെ ചർച്ച ആയിരിക്കുകയാണ്. ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. ഇരുന്നൂറ്റി അൻപത് കോടിയോളമാണ് ചിത്രം ആദ്യ ദിനം നേടിയത്. വിജയകരമായാണ് ചിത്രം പ്രദർശനം നടത്തുന്നത്.

ചിത്രത്തിന്റെ ഓൺലൈൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്‌വർക്ക് ആണ്. മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും ഇവർക്ക് തന്നെയാണ് ചിത്രം സ്‌ട്രീം ചെയ്യുന്നതിനുള്ള അവകാശം. എന്നാൽ സിനിമയുടെ സ്‌പാനിഷ്‌ ടർക്കിഷ് പതിപ്പ് റിലീസ് ചെയ്യുന്നത് നെറ്റ്ഫ്ലിക്സ് വഴിയായിരിക്കും. വളരെ വലിയ തുകയ്ക്ക് ആണ് ഈ രാജമൗലി ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക് നൽകിയിരിക്കുന്നത്. അതിനൊപ്പം തന്നെ ഇവർ ഒരു കണ്ടീഷൻ ഒപ്പിട്ടു നൽകുകയും ചെയ്തിരുന്നു.

സിനിമ റിലീസ് ചെയ്തു നാല് ആഴ്ചക്കുള്ളിൽ സിനിമ അവർക്ക് പ്രദർശിപ്പിക്കാമെന്ന് ആയിരുന്നു ഇവർ ഓൺലൈൻ ഫ്ലാറ്റ്ഫോം മുന്നിൽവച്ച് കണ്ടീഷൻ. സിനിമ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. അതായത് മാർച്ച് 25ആം തീയതി. അപ്പോൾ നാല് ആഴ്ച എന്നുപറയുമ്പോൾ ഏപ്രിൽ 20 ആയിരിക്കും കട്ട് ഓഫ് ഡേറ്റ്. അതുകൊണ്ടുതന്നെ ഇവർക്ക് ഈ ഡേറ്റിന് ശേഷം എപ്പോൾ വേണമെങ്കിലും പ്രദർശിപ്പിക്കാം. ഇപ്പോഴിതാ വമ്പൻ കളക്ഷനോടെ ഓടുന്ന ഈ സിനിമയുടെ ഓൺലൈൻ റിലീസ് ഏകദേശം ഈ സമയത്ത് ആകാം എന്നാണ് റിപ്പോർട്ടുകൾ. ഇത് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ്. വളരെ നേരത്തെ ആണ് ചിത്രത്തിന്റെ ഓ ടി ടി റിലീസ് എന്നാണ് ആരാധകർ പറയുന്നത്.

Related posts